ആ ക്യാരക്ടറിനെ രണ്ടു തരമുണ്ട്! അത് നമ്മളെ അത്ഭുതപ്പെടുത്തും, ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ വേഷത്തെ കുറിച്ച് ;രാഹുൽ സദാശിവൻ 

ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത ചിത്രമാണ് ‘ഭ്രമയുഗം’ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ കൊടുമൺ പോറ്റി എല്ലാവരിലും ഒരു ഭീതിയാക്കി തീർത്തിരുന്നു, ഇപ്പോൾ രാഹുൽ സദാശിവൻ ചിത്രത്തിലെ മമ്മൂട്ടിയുടെ…

ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത ചിത്രമാണ് ‘ഭ്രമയുഗം’ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ കൊടുമൺ പോറ്റി എല്ലാവരിലും ഒരു ഭീതിയാക്കി തീർത്തിരുന്നു, ഇപ്പോൾ രാഹുൽ സദാശിവൻ ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ ശരീരത്തെ കൃത്യമായി പാലിക്കുന്ന ഒരാളാണ് മമ്മൂട്ടി. അത്രയും ഹെൽത് കോൺഷ്യസ് ആയ മമ്മൂക്ക ഈ ചിത്രത്തിൽ ചിക്കൻ കഴിക്കുന്ന സീൻ മനോഹരമായാണ് ചെയ്യ്തത്

അദ്ദേഹം ആ മാനറിസം തന്നപ്പോൾ നല്ല ഫീൽ ആയിരുന്നു, അദ്ദേഹത്തിന്റെ കഥാപത്രത്തിനെ രണ്ടുതരമുണ്ട്, ഒന്ന് മനുഷ്യനല്ല എന്ന് തോന്നിപ്പിക്കുന്നത്,എന്നാൽ ഉള്ളിൽ മറ്റൊന്നാണ്  അതൊരു മാനറിസം തന്നെയാണ്, ഹെൽത് കോൺഷ്യസ് ആയ അദ്ദേഹം ചിക്കൻ കഴിക്കുന്നുണ്ട് പക്ഷെ അത് ഷൂട്ട് ചെയ്യ്തത് മൂന്നാം ദിവസമാണ്. പുള്ളി അത് കഴിക്കുമ്പോൾ നമ്മൾക്ക് അത് നല്ല രസമായാണ് തോന്നിയത്

ആരും നേച്ചർ പുറത്തേക്ക് വരുന്നത് ഈ ഒരു മാനറിസത്തിലൂടെ ആണ് , മമ്മൂക്ക ആദ്യം തേവനോട് ചൂട് ആകുന്നുണ്ട് എന്നാൽ ചില സമയം മനുഷ്യന്റെ സ്വഭാവവും കാണിക്കുന്നു, ആദ്യം ഒരു മനുഷ്യനല്ല എന്ന് തോന്നിപ്പിക്കും എന്നാൽ ഉള്ളിൽ മറ്റാരോ ആണ് അത് നമ്മളെ അത്ഭുതപ്പെടുത്തും , അതാണ് മമ്മൂട്ടി എന്ന അഭിനേതാവ് രാഹുൽ സദാശിവൻ പറയുന്നു.ഈ വര്ഷം 50 കോടി നേടിയെടുത്ത മലയാള ചിത്രമാണ് ഭ്രമയുഗം, ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് മോഡൽ ആണ് ഈ ചിത്രം