‘ഭ്രമയുഗം’ ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കാൻ കാരണം ആ ലക്‌ഷ്യം തന്നെ, എന്നാൽ ഇതിന്  എനിക്ക് സപ്പോർട്ട് ചെയ്യ്ത ഒരാളുണ്ട് ; രാഹുൽ സദാശിവൻ 

ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി  ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ ചിത്രത്തിലെ എടുത്തു പറയാവുന്ന ഒരു വത്യാസമെന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിലാണ് ഈ സിനിമ ചെയ്യ്തിരിക്കുന്നത് എന്നാണ്, എന്നാൽ അങ്ങനൊരു…

ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി  ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ ചിത്രത്തിലെ എടുത്തു പറയാവുന്ന ഒരു വത്യാസമെന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിലാണ് ഈ സിനിമ ചെയ്യ്തിരിക്കുന്നത് എന്നാണ്, എന്നാൽ അങ്ങനൊരു ആലോചന സിനിമയിലെത്തിക്കാൻ കാരണം ഉണ്ടന്ന് പറയുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ. സില്ലി മോങ്കോസിന് നൽകിയ അഭിമുഖ്ത്തിലാണ് സംവിധായകൻ ഈ കാര്യം വെളിപ്പെടുത്തിയത്, താങ്കൾ ഈ സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് എടുക്കാൻ പ്രത്യേകിച്ചു എന്തെങ്കിലും കാരണമുണ്ടോഎന്ന അവതാരകന്റെ ചോദ്യത്തിനാണ് ഇങ്ങനൊരു മറുപടി സംവിധായകൻ നൽകിയത്

ഒരുപാട് റഫറൻസ് ഉണ്ട് ബ്ലാക്ക് ആൻഡ് വൈറ്റിൽ, യൂറോപ്യൻ സിനിമകളും, അമേരിക്കൻ സിനിമകളും ഈ രീതിയിൽ എടുത്തിട്ടുണ്ടേ, ചില ജാപ്പനീസ് ചിത്രങ്ങളും അങ്ങനെ ചെയ്യ്തിട്ടുണ്ട്, അതാണ് ബ്ലാക് ആൻഡ് വൈറ്റിൽ ഒരുപാട് റഫറൻസ് ഉണ്ട് , എന്നാൽ ആ ഫോർമാറ്റ് ഞങ്ങൾ ഇവിടെ മറന്നു അതിലും വലിയ ഒരു ലക്‌ഷ്യം കളറിലെ സിനിമ കാണൂ എന്ന പ്രേക്ഷകന്റെ മനസിന് ഒന്നു ബ്രേക്ക് ചെയ്യണമെന്ന് എനിക്ക് തോന്നി

ഈ സിനിമ മനസിൽ എത്തിയപ്പോൾ ഇതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന രീതി ആയിരുന്നു മനസിൽ എന്നാൽ ഇതിന് പിന്തുണച്ചെത്തിയത് ഇതിന്റെ പ്രൊഡ്യൂസർ ആയിരുന്നു, അദ്ദേഹത്തിനും ഈ കൺസപ്റ്റ് ഇഷ്ട്ടമായി, ഇതിന്റെ പ്രൊഡ്യൂസർ ചക്രവർത്തി രാമചന്ദ്ര അദ്ദേഹം ഇതിന് നല്ല സപ്പോർട്ട് ആയി നിന്ന് രാഹുൽ സദാശിവൻ പറയുന്നു,