പ്രായം 56, മുത്തച്ഛനുമായി; പക്ഷേ റൊമാൻസിനു കുറവില്ലാതെ റഹ്‌മാൻ,വീഡിയോ

കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി തെന്നിന്ത്യൻ സിനിമയുടെ ഭാ​ഗമാണ് റഹ്മാൻ. വയസ് അമ്പത്തിയാറ് ആണിപ്പോൾ റഹ്മാന്റെ പ്രായം . പക്ഷെ   ഒരു ഹീറോ വേഷം ചെയ്യാൻ റഹ്മാൻ ഇപ്പോൾ ഫിറ്റാണ്. മമ്മൂട്ടിയെപ്പോലെ തന്നെ ചെറുപ്പം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ‌ റഹ്മാൻ ഒരു  വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. എന്നാൽ  അറുപതുകാരന്റെ വേഷം ചെയ്യൻ റഹ്മാന് മേക്കപ്പ് വേണം.  1983ൽ പത്മരാജൻ സംവിധാനം ചെയ്‌ത്‌ പുറത്തിറങ്ങിയ കൂടെവിടെയാണ് റഹ്മാൻ എന്ന നടനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ആദ്യ ചിത്രം. ഇപ്പോൾ റഹ്‌മാൻ  വളരെ സെലക്ടീവായാണ് സിനിമകൾ ചെയ്യുന്നത്. സമാറയാണ് ഏറ്റവും അവസാനം റഹ്മാൻ മലയാളത്തിൽ ചെയ്ത സിനിമ. സോഷ്യൽമീഡയിയൽ വളരെ ആക്ടീവായ റഹ്‌മാന്‌  രണ്ട് പെൺമക്കളാണുള്ളത്. അവർ രണ്ടുപേരും പക്ഷെ സിനിമയിലേക്ക് എത്തിയിട്ടില്ല. റഹ്മാന്റെ മൂത്തമകളുടെ വിവാഹത്തിന് തെന്നിന്ത്യയൊട്ടാകെ ഒഴുകി എത്തിയിരുന്നു. റഹ്‌മാന്റെ  മൂത്തമകൾക്ക് ഒരു ആൺകുഞ്ഞുമുണ്ട്. മക്കളുടെയും കൊച്ചുമകന്റെയും ചിത്രങ്ങളെല്ലാം റഹ്മാൻ സോഷ്യൽമീ‍ഡിയയിൽ പങ്കുവെക്കാറുണ്ട്. അതേസമയം റഹ്മാൻ ഇൻസ്റ്റ്​ഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ  വൈറലാകുന്നത്. ഭാര്യ മെഹറുന്നീസയുടെ പിറന്നാളിന് താൻ നൽകിയ സർപ്രൈസ് ഉൾക്കൊള്ളിച്ചുള്ളതാണ് റഹ്മാന്റെ വീഡിയോ. മനോഹരമായ റോസാപൂക്കൾ നിറഞ്ഞ ബൊക്കെ പ്രണയാർദ്രമായി പിറന്നാൾ ആശംസിച്ച് സർപ്രൈസായി ഭാര്യയ്ക്ക് റഹ്മാൻ കൈമാറി. ഭർത്താവിന്റെ സർപ്രൈസ് കണ്ട് അതീവ സന്തോഷവതിയായി കെട്ടിപിടിച്ച് മെഹറുന്നീസ ചിരിക്കുന്നതും വീഡിയോയിൽ കാണാം.

മക്കൾ വലുതായി അവർക്ക് മക്കളായെങ്കിലും റഹ്മാനും മെഹറുന്നീസയും പഴയ പ്രണയം അതുപോലെ കാത്തുസൂക്ഷിക്കുന്നുണ്ട്. ഭാര്യയ്ക്ക് സർപ്രൈസ് നൽകിയ വീഡിയോ വൈറലായതോടെ എല്ലാവ​രും പുകഴ്ത്തുന്നത് ഭാര്യയോടുള്ള റഹ്മാന്റെ സ്നേഹത്തെയാണ്. ഭാര്യയ്ക്ക് ഇതിലും മനോഹരമായി എങ്ങനെ പിറന്നാൾ‌ ആശംസിക്കും എന്നൊക്കെയാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകൾ. ‘എന്റെ സോൾമേറ്റിനും ബെസ്റ്റ് ഫ്രണ്ടിനും പിറന്നാൾ ആശംസകൾ… എന്റെ ജീവിതത്തിൽ നിന്നെക്കാൾ വലുതായി ഒന്നുമില്ല. സന്തോഷം മാത്രം നേരട്ടെ…’, എന്നാണ് ഭാര്യയുടെ വീഡിയോ പങ്കിട്ട് റഹ്മാൻ കുറിച്ചത്. മുത്തച്ഛനായിട്ടും റൊമാൻസ് മനസിൽ കാത്തുസൂക്ഷിക്കുന്ന റഹ്മാനെയും ആരാധകർ പുകഴ്ത്തുന്നുണ്ട്. ചെന്നൈയിലാണ് റഹ്മാൻ കുടുംബസമേതം താമസിക്കുന്നത്. ഭാര്യയില്ലാതെ ജീവിക്കാനാകില്ലെന്ന് തോന്നിയ പല സന്ദര്‍ഭങ്ങളും ജീവിതത്തിലുണ്ടായതായി റഹ്‌മാൻ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

സിനിമയില്‍ വന്ന് കുറച്ചുകാലങ്ങള്‍ക്കുള്ളില്‍ പ്രണയവും ബ്രേക്കപ്പും എല്ലാം നടന്നു. റഹമാനെ  വിവാഹം കഴിപ്പിക്കണമെന്ന ചിന്ത വീട്ടുകാര്‍ക്ക് വരുന്നത് റഹ്‌മാന്‌  26 വയസായപ്പോഴാണ്. പല ആലോചനകളും വന്നെങ്കിലും റഹ്‌മാൻ  അതിനെല്ലാം നോ പറഞ്ഞു. എന്നാൽ ചെന്നൈയില്‍ സുഹൃത്തിന്റെ ഫാമിലി ഫങ്ഷന് പോയപ്പോള്‍ തട്ടമിട്ട മൂന്ന് പെണ്‍കുട്ടികളെ കണ്ടു.’ ‘കെട്ടുന്നെങ്കില്‍ ഇതുപോലെ ഒരു പെണ്‍കുട്ടിയെ കെട്ടണമെന്ന് അന്ന് റഹ്‌മാൻ  കൂട്ടുകാരനോട് പറഞ്ഞു. സുഹൃത്താണ് മെഹറുവിന്റെ അഡ്രസ് കണ്ടുപിടിച്ച് പെണ്ണ് ചോദിച്ച് പോയത്. മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പരമ്പരയില്‍ പെട്ട സില്‍ക്ക് ബിസിനസുകാരായിരുന്നു മെഹറുവിന്റെ കുടുംബം. സിനിമ ഒന്നും കാണാറില്ല. ചില നിബന്ധനകളുണ്ടായിരുന്നുവെങ്കിലും ഒടുവില്‍ കുടുംബം  സമ്മതിച്ചു.’തനിക്ക് എല്ലാ ലൈന്തുണയും ഭാര്യ തരാറുണ്ടെന്നും റഹ്മാൻ പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ മോളുണ്ടാകുന്നതിന് മുമ്പ് താൻ  സിനിമയില്ലാതെ നില്‍ക്കുകയാണ് എന്നും  മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വയ്യാതെ പൂര്‍ണമായും വീട്ടില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോൾ ഒരു ദിവസം രാത്രി ഭാര്യ മെഹറു പറഞ്ഞു അവസരം ദൈവം തരുന്നതാണ്… സമയമാകുമ്പോള്‍ അത് വരുമെന്ന് പിന്നീടൊരിക്കലും സിനിമയില്ലാതെ താൻ  വിഷമിച്ചിട്ടില്ല’, എന്നാണ് ഭാര്യയെ കുറിച്ച് സംസാരിച്ച് റഹ്‌മാന്‍ മുമ്പൊരിക്കൽ പറഞ്ഞത്.