മലയാളി പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിലുള്ള മോഹൻലാൽ ചിത്രം ഉടൻ ഉണ്ടാകും! എന്നാൽ അതൊരു പാൻ ഇന്ത്യൻ ചിത്രമല്ല, സത്യൻ അന്തിക്കാട് 

മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ട്ടപെട്ടിട്ടുള്ള ഒരു കോംബോ ആണ് സത്യൻ അന്തിക്കാട്, മോഹൻലാൽ ചിത്രങ്ങൾ, നാടോടോ കാറ്റ്, വരവേൽപ്പ്, സന്മനസുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ ഈ കൂട്ടുകെട്ടിൽ നിന്നും ഉടലെടുത്തവയാണ്, ശരിക്കും…

മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ട്ടപെട്ടിട്ടുള്ള ഒരു കോംബോ ആണ് സത്യൻ അന്തിക്കാട്, മോഹൻലാൽ ചിത്രങ്ങൾ, നാടോടോ കാറ്റ്, വരവേൽപ്പ്, സന്മനസുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ ഈ കൂട്ടുകെട്ടിൽ നിന്നും ഉടലെടുത്തവയാണ്, ശരിക്കും മലയാളികൾ ആഗ്രഹിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് സത്യൻ അന്തിക്കാട് എന്നും ഒരുക്കിയിട്ടുള്ളത്, ഇപ്പോൾ അങ്ങനൊരു ചിത്രത്തെ കുറിച്ച് സൂചന നല്കിയിരിക്കുകയാണ് സംവിധയകാൻ സത്യൻ അന്തിക്കാട്. തന്റെ ചിത്രങ്ങളിൽ എല്ലാം തന്നെ മോഹൻലാൽ ഒരു സാധാരണക്കാരൻ ആയാണ് അഭിനയിച്ചിട്ടുള്ളത്.

അങ്ങനൊരു മോഹൻലാൽ ചിത്രമാണ് താൻ ഉദ്ദേശിച്ചിരിക്കുന്നത്, എന്തായാലും ഇതൊരു പാൻ ഇന്ത്യൻ ചിത്രമല്ല, സത്യൻ അന്തിക്കാട് പറയുന്നു. കുടുംബ പ്രേക്ഷകർ ആഗ്രഹിക്കുന്നതും അങ്ങനൊരു മോഹന്ലാലിനെയാണ്, എന്തായാലും അങ്ങനൊരു ചിത്രമാണ് എന്റെ മനസിൽ, ഇതുവരെയും ചിത്രത്തെക്കുറിച്ചു അനൗൺസ്‌മെന്റ് ചെയ്യ്തിട്ടില്ല,  ഈ സിനിമ ചെയ്യുന്നത് ആന്റണി പെരുമ്പാവൂരിനു വേണ്ടിയാണ്

ഇപ്പോൾ മോഹൻലാലിൻറെ നേര് തീയറ്ററുകളിൽ ഗംഭീരമായി ഓടുന്നുണ്ടല്ലോ അപ്പോൾ പ്രേക്ഷകർ മോഹൻലാലിൻറെ ആ സാധാരണ കഥാപാത്രത്തെ ഉൾകൊള്ളുന്നുണ്ടല്ലോ  എന്നാണ് മനസിലാക്കേണ്ടത് എന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർക്കുന്നു. കൂടാതെ ഈ ചിത്രം കുറച്ചുംകൂടി പുതുമ ഉണ്ടാകുമെന്നു൦ സംവിധായകൻ പറഞ്ഞു. എന്നും എപ്പോഴും ആയിരുന്നു സത്യൻ അന്തിക്കാട്, മോഹൻലാൽ കൂട്ടുകെട്ടിലെ അവസാന ചിത്രം