Film News

അയോധ്യയിലേക്ക് രജനികാന്തും; രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് എത്തും

ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുന്നത് . ‘ആനന്ദ് മഹോത്സവ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാന്‍ രാജ്യമെമ്പാടു നിന്നും ലക്ഷക്കണക്കിന് ഭക്തര്‍ ഒത്തുകൂടും എന്ന് പ്രതീക്ഷിക്കുന്നു. ചടങ്ങിലേക്ക് നിരവധി പ്രമുഖര്‍ക്ക് ക്ഷണമുണ്ട്. അക്കൂട്ടത്തിൽ  രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നടൻ രജനികാന്തിന് ക്ഷണം ലഭിച്ചിരിക്കുന്നു. ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി രജനികാന്തിന്റെ വസതിയിൽ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇതിന്റെ ഫോട്ടോകൾ അര്‍ജുനമൂര്‍ത്തി പങ്കുവച്ചിട്ടുണ്ട്. ജനുവരി 22നാണ് പ്രതിഷ്ഠ ചടങ്ങുകൾ. ഇന്നത്തെ സംഭവം തന്റെ  ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. നമ്മുടെ പ്രിയ നേതാവ് രജനികാന്തിനെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വസതിയിലെത്തി അയോധ്യ കുംഭാഭിഷേകത്തിനായി ക്ഷണിച്ചു,’ എന്നാണ് അര്‍ജുനമൂര്‍ത്തി രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് കുറിച്ചത്.  ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം നടൻ മോഹൻലാൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിലുണ്ട്.

മലയാള ചലച്ചിത്ര മേഖലയിൽ നിന്നുമുള്ള ഏക സാന്നിധ്യമാകും സൂപ്പർ താരവും താരസംഘടനയായ അമ്മയുടെ പ്രെസിഡന്റുമായ മോഹൻലാൽ. ആത്മീയകാര്യങ്ങളിലും മുൻപന്തിയിലാണ് മോഹൻലാൽ. കേരളത്തിലേയും പുറത്തേയും ആത്മീയ നേതാക്കളുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന, കടുത്ത ദൈവ വിശ്വാസി കൂടിയാണ് മോഹൻലാൽ. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന ക്ഷേത്രത്തിൽ വലിയ രീതിയിലുള്ള ഒരുക്കങ്ങൾ തുടരുകയാണ്. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കുകയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകൾ 13 ദിവസം നീണ്ടു നിൽക്കുമെന്നാണ് വിവരം. ചടങ്ങിലെ മുഖ്യാതിഥി പ്രധാന മന്ത്രി നരേന്ദ്ര മോഡിയായിരിക്കും. ഒപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹിതം 7000-ത്തിലധികം വിശിഷ്ട വ്യക്തികളാണ് ചടങ്ങിൽ പങ്കെടുക്കുക. ഈ ചടങ്ങിലേക്ക് സിനിമ ലോകത്തുനിന്നും  പല  പ്രമുഖകർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

ഈ കൂട്ടത്തിലാണ് മലയാള സിനിമാലോകത്തു നിന്നും മോഹൻലാലിന് ക്ഷണം ലഭിച്ചിരിക്കുന്നെന്ന റിപ്പോർട്ട് പുറത്തെത്തിയിരിക്കുന്നത്. മലയാള സിനിമ ലോകത്തുനിന്നും മോഹൻലാലിന് മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നതെന്നും റിപ്പോർ്ട്ടിലുണ്ട്. അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ച മോഹൻലാൽ  അല്പം ആശങ്കയിലാണെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.  ചടങ്ങിനു പോയാൽ , ആരാധകരിൽ ഒരു വിഭാഗം എതിരാകുമെന്നതാണ് ആശങ്ക. ക്ഷണം നിരസിച്ചാൽ സംഘപരിവാറിന്റെ അതൃപ്തിക്കും അത് കാരണമാകും. കേന്ദ്ര ഏജൻസികളിൽ നിന്നും ആനക്കൊമ്പ് കേസ് പോലെയുള്ള  പലതും മറയ്ക്കാനുള്ള താരത്തിന് കേന്ദ്രത്തെ വെറുപ്പിക്കാനും കഴിയുകയില്ല. കേരളത്തിൽ മോഹൻലാലിനെ മുൻ നിർത്തിയുള്ള ബി.ജെ.പിയുടെ പരീക്ഷണത്തിന്റെ ഭാഗമാണോ ഈ ക്ഷണമെന്ന ചർച്ചകളുംനടക്കുന്നുണ്ട് . മോഹൻലാലിന് പുറമെ കന്നഡ സിനിമാ ലോകത്തെ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്കും പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. കന്നട സിനിമ രംഗത്തുനിന്ന് ഋഷഭ് ഷെട്ടിയ്ക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ട ചലച്ചിത്ര താരങ്ങളുടെ ലിസ്റ്റില്‍ അനുപം ഖേര്‍, സഞ്ജയ് ലീല ബന്‍സാലി, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത് , രാജ്കുമാര്‍ ഹിറാനി,  ചിരഞ്ജീവി, രോഹിത്ത് ഷെട്ടി, ധനുഷ്, തുടങ്ങിയവര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് വളരെ ദിവസങ്ങള്‍ക്ക് മുന്‍പേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മലയാള ചലച്ചിത്ര മേഖലയില്‍ നിന്നുമുള്ള ഏക സാന്നിധ്യമാകും മോഹന്‍ലാല്‍. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ , വിരാട് കോലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തന്‍ ടാറ്റ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.

 

Most Popular

To Top