പെപ്പെ ചിത്രത്തില്‍ രാജ് ബി ഷെട്ടിയും പ്രധാന വേഷത്തില്‍!!

പെപ്പെ നായകനാവുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയും. ‘ടോബി’യ്ക്ക് ശേഷം രാജ് ബി ഷെട്ടി മലയാളത്തിലെത്തുന്ന ചിത്രമാണ്. നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് അണിയറയിലൊരുങ്ങുന്നത്.…

പെപ്പെ നായകനാവുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയും. ‘ടോബി’യ്ക്ക് ശേഷം രാജ് ബി ഷെട്ടി മലയാളത്തിലെത്തുന്ന ചിത്രമാണ്. നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് അണിയറയിലൊരുങ്ങുന്നത്. ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് രാജ് ബി ഷെട്ടി എത്തുന്നത്.

ഇതുവരെ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് കൊല്ലത്ത് പുരോഗമിക്കുകയാണ്. രാജ് ബി ഷെട്ടിയും ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. നിര്‍മ്മാതാവായ സോഫിയ പോള്‍ ആണ് താരത്തിനെ സെറ്റിലേക്ക് പുഷ്പഹാരം നല്‍കി സ്വീകരിച്ചത്.

പെപ്പെയും ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവര്‍ നായകരായെത്തിയ ആര്‍ഡിഎക്‌സ്’ന്റ വന്‍ വിജയത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. പെപ്പെയോടൊപ്പമുള്ള രാജ് ബി ഷെട്ടിയുടെ മൂന്നാമത്തെ മലയാള ചിത്രവുമാണ്.

‘ഗരുഡ ഗമന വൃഷഭ വാഹന’ (2021), ‘കാന്താര’ (2022), ‘777 ചാര്‍ലി’ (2022), ‘ടോബി’ (2023) എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച താരമാണ് രാജ് ബി ഷെട്ടി.

മമ്മൂട്ടി നായകനായെത്തുന്ന ‘ടര്‍ബോ’യിലും സുപ്രധാനമായൊരു വേഷം രാജ് ബി ഷെട്ടി ചെയ്യുന്നുണ്ട്. ‘ടര്‍ബോ’യുടെ സെറ്റില്‍ നിന്നാണ് താരം പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി അദ്ദേഹം കൊല്ലത്തേക്ക് എത്തിയത്. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.

റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കടല്‍ സംഘര്‍ഷത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിനായി 100 അടിയുള്ള വമ്പന്‍ ബോട്ടിന്റെ വമ്പന്‍ സെറ്റ് ഒരുക്കിയതും വൈറലായിരുന്നു.