മോഹൻലാൽ ഒന്ന് കയ്യെടുത്താലും അതിനെ പ്രശംസിച്ച് പറയുന്ന ആളുകൾ ഉണ്ട്

ഒരു കാലത്ത് നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു കൊണ്ട് പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ്രാജസേനൻ. വർഷങ്ങൾ കൊണ്ട് തന്നെ സിനിമയിൽ സജീവമായ താരം ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ആണ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. രാജസേനൻ ജയറാം…

ഒരു കാലത്ത് നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു കൊണ്ട് പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ്രാജസേനൻ. വർഷങ്ങൾ കൊണ്ട് തന്നെ സിനിമയിൽ സജീവമായ താരം ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ആണ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. രാജസേനൻ ജയറാം കൊമ്പൊയിൽ ഇറങ്ങിയ മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും വിധം ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് താരം ഇതിനോടകം ചെയ്തത്. അവ എല്ലാം തന്നെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ കുറച്ച് വര്ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമ സംവിധാനത്തിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം.

എന്നാൽ ഇപ്പോൾ താരം നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. കമലദളം സിനിമയിൽ മോഹൻലാൽ ചെയ്ത നൃത്തത്തിനെ കുറിച്ചാണ് ഇപ്പോൾ രാജസേനൻ പറയുന്നത്. എന്റെ അച്ഛൻ ഒരു നൃത്ത അദ്യാപകൻ ആണ്. ക്ലാസ്സിക്കൽ ഡാൻസ് ഞാൻ അഭ്യസിച്ചിട്ടുണ്ട് . എന്നാൽ സിനിമയിൽ വന്നതിനു ശേഷം ഒരു വേദിയിലും ഞാൻ നൃത്തം ചെയ്തിട്ടില്ല. പുരുഷന്മാർ പൊതുവെ ക്ലാസ്സിക്കൽ ഡാൻസ് ചെയ്യുന്നത് അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ട് ആണ്. എന്നാൽ വളരെ കുറച്ച് പുരുഷന്മാർ അത് ചെയ്യുമ്പോൾ ആളുകൾ അംഗീകരിക്കും. പ്രത്യേകിച്ച് നടന്മാർ. നിലവിൽ മലയാളത്തിൽ വിനീത് ആണ് അത്തരത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

Rajasenan
Rajasenan

പിന്നെ മോഹൻലാലും. ഒരുപാട് നാളത്തെ പ്രാക്ടീസിന് ശേഷമാണു കമലദളത്തിന് വേണ്ടി മോഹൻലാൽ ക്ലാസ്സിക്കൽ ഡാൻസ് പ്രാക്ടീസ് ചെയ്തത്. അത് അദ്ദേഹം പെർഫെക്റ്റ് ആയിട്ട് തന്നെ സിനിമയിൽ ചെയ്യുകയും ചെയ്തു. അത് കൊണ്ട് ജനങ്ങൾ അത് അംഗീകരിക്കുകയും ചെയ്തു. മോഹൻലാലിന് ഒരു പ്രത്യേകത ഉണ്ട്. അദ്ദേഹം എന്ത് ചെയ്താലും ജനങ്ങൾ അത് അംഗീകരിക്കും. അദ്ദേഹം ചുമ്മാ ഒന്ന് കയ്യെടുത്താലും അത് ജനങ്ങൾ ഇഷ്ടപ്പെടും, വെറുതെ ചിരിച്ചാൽ അത് കണ്ടു ജനങ്ങൾ ചിരിക്കും. അത് മോഹൻലാൽ എന്ന നടന്റെ മാത്രം പ്രത്യേകത ആണെന്നും രാജസേനൻ പറഞ്ഞു.