ഉർവശിയോളം റേഞ്ച് ഉള്ള മറ്റൊരു നടിയും അന്നും ഇന്നുമില്ല, രാജസേനൻ

ഒരുപിടി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് രാജസേനൻ. നിരവധി നല്ല ചിത്രങ്ങൾ സംവിധാനം ചെയ്ത താരം കുറച്ച് നാളുകളായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും തന്റെ തിരിച്ച് വരവ്…

ഒരുപിടി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് രാജസേനൻ. നിരവധി നല്ല ചിത്രങ്ങൾ സംവിധാനം ചെയ്ത താരം കുറച്ച് നാളുകളായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് രാജസേനൻ. മുൻപ് ഒരു അഭിമുഖത്തിൽ രാജസേനൻ നടി ഉർവശിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രാജസേനൻ പറയുന്നത് ഇങ്ങനെ, അന്നും ഇന്നും ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച നടി ഉർവശി ആണ്. ഉർവ്വശിയോളം റേഞ്ചുള്ള മറ്റൊരു നടിയെയും താൻ ഇത് വരെ കണ്ടിട്ടില്ല. ഉർവശിയെ വെച്ച് ഞാൻ മൂന്ന് സിനിമകൾ ആണ് ചെയ്തിട്ടുള്ളത്. അതിൽ രണ്ടു സിനിമകൾ ഉർവശി ഇല്ലായിരുന്നെങ്കിൽ ഞാൻ ചെയ്യില്ലായിരുന്നു.

കടിഞ്ഞൂൽ കല്യാണവും മധുചന്ദ്ര ലേഖയുമാണ് ആ രണ്ടു സിനിമകൾ. ഉർവശി നോ പറഞ്ഞിരുന്നെങ്കിൽ ഈ രണ്ടു ചിത്രങ്ങളൂം ഞാൻ ചെയ്യില്ലായിരുന്നു. കാരണം ഉർവശിയുടെ റേഞ്ചിൽ എത്തുന്ന മറ്റൊരു നടിയും വേറെ ഇല്ല. ആ രണ്ടു ചിത്രങ്ങൾക്കും ഉർവശിക്ക് അവാർഡ് കിട്ടി. അപ്പോൾ തന്നെ മനസ്സിലാകില്ലേ ഉർവശിയുടെ റേഞ്ച്. ഏതു കഥാപാത്രം നൽകിയാലും അതിനോട് അലിഞ്ഞു ചേരാൻ ഉർവശിക്ക് പ്രത്യേക കഴിവാണ്. അങ്ങനെ എല്ലാ നടിമാർക്കും ആ ഒരു കഴിവ് കിട്ടാറില്ല. ഉർവശിയുടെ റേഞ്ചിൽ പെർഫോം ചെയ്യാൻ അന്നും ഇന്നും മറ്റൊരു നടി വേറെ ഇല്ല. ഉർവ്വശിയുടെ റേഞ്ച് ഒന്ന് വേറെ തന്നെയാണ്.

മറ്റു നടിമാർ തങ്ങളുടെ ഷോട്ട് കഴിയുമ്പോൾ മാറി ഇരിക്കുകയോ സുഹൃത്തുക്കളുമായിസംസാരിച്ചിരിക്കുകയോ ചെയ്യും. എന്നാൽ ഉർവശി അങ്ങനെ അല്ല. ഉർവശിയുടെ ഷോട്ട് കഴിഞ്ഞാലും ഉർവശി അവിടെയും ഇവിടെയും എല്ലാം ചുറ്റി പറ്റി നില്കും. ഇപ്പോൾ ജയറാമും ഒത്തുള്ള ഒരു സീൻ ആണ് ചെയ്യുന്നത് എങ്കിൽ ഉർവശിയുടെ ഭാഗം കഴിഞ്ഞാൽ ഉർവശിക്ക് അവിടെ നിന്ന് പോകാം. എന്നാൽ ഉർവശി പോകില്ല. ജയറാമിന്റെ അഭിനയം കൂടി കണ്ടു കഴിഞ്ഞിട്ട് മാത്രമേ ഉർവശി പോകു. അത് തന്നെയാണ് ഉർവശി ഇത്രയും മികച്ച നടിയായി ഇപ്പോഴും നില നിൽക്കുന്നതിന്റെ കാരണം എന്നും രാജസേനൻ പറഞ്ഞു.