പുതിയ സിനിമയെ കുറിച്ച് മനസ്സ് തുറന്നു സുരേഷ് ഗോപി

സുരേഷ് ഗോപി നായകനായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗരുഡൻ. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്ന സുരേഷ് ഗോപി ചിത്രമാണ് ഇത്. അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. ബിജു മേനോൻ, സിദ്ധിഖ്…

സുരേഷ് ഗോപി നായകനായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗരുഡൻ. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്ന സുരേഷ് ഗോപി ചിത്രമാണ് ഇത്. അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. ബിജു മേനോൻ, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു പോലീസ് ജേർണലിൽ ഉള്ള ചിത്രമാണ് ഗരുഡൻ. ഇപ്പോഴിതാ പ്രസ് മീറ്റിൽ സുരേഷ് ഗോപി ചിത്രത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സാധാരണ ഒരു പോലീസ് സിനിമയെ പോലെ അല്ല ഗരുഡൻ എന്നാണ് സുരേഷ് ഗോപി പറയുന്നത്. സാധാരണ പോലീസ് സിനിമകളിൽ കടിക്കട്ടി ഡയലോഗുകളും സ്റ്റണ്ടുകളും ഒക്കെയല്ലേ.

അഞ്ച് സീൻ കഴിഞ്ഞാൽ ഒരു സ്റ്റൻഡ് എന്ന രീതിയിൽ ആണ് സാധാരണ പോലീസ് പടങ്ങൾ. എന്നാൽ ഈ സിനിമ അങ്ങനെ അല്ല. ആദ്യം ഈ ചിത്രത്തിൽ സ്റ്റണ്ട് സീനേ ഇല്ലായിരുന്നു. രണ്ടാമത് എഴുതി ചേർത്തതാണ് ഒരു സ്റ്റണ്ട് സീൻ. എന്നാൽ കുറെ കഷ്ടപ്പെട്ടാണ് ആ സീനുകൾ ചെയ്തത്. മൂന്നു ദിവസത്തോളം കഷ്ട്ടപെട്ടിടാണ് ആ സീനുകൾ ഷൂട്ട് ചെയ്തത്. എന്നാൽ അവസാനം എഡിറ്റ് ചെയ്യുന്ന സമയത്ത് ഒരു ദിവസം മുഴുവൻ ഷൂട്ട് ചെയ്ത സീനുകൾ കട്ട് ചെയ്തു കളയേണ്ടി വന്നു. സ്റ്റണ്ട് സീനിനു നീളം കൂടി പോയെന്നു പറഞ്ഞാണ് ഒരു ദിവസത്തെ മുഴുവൻ കഷ്ടപ്പാടും കട്ട് ചെയ്തു കളഞ്ഞത്. അങ്ങനെ ആയിരുന്നെങ്കിൽ ആ ദിവസം ഷൂട്ട് ചെയ്യാതിരുന്നാൽ മതിയായിരുന്നു എന്നും സുരേഷ് ഗോപി ചിരിച്ച് കൊണ്ട് പറയുന്നു.

സാധാരണ ഒരു പോലീസ് പടം പ്രതീക്ഷിച്ച് കൊണ്ട് ആരും തീയേറ്ററിലേക്ക് വരണ്ട എന്നും ഇത് വ്യത്യസ്തമായ ആശയത്തിൽ ഉള്ള കഥയാണ് എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. നടൻ സിദ്ധിക്കും ചിത്രത്തിനെ കുറിച്ച് മനസ്സ് തുറന്നിരുന്നു. ചിത്രത്തിൽ താൻ ഒരു വക്കീലിന്റെ വേഷത്തിൽ ആണ് എത്തുന്നത് എന്നും മുൻപ് താൻ വക്കീൽ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും ഈ ശൈലിൽ ഉള്ള കഥാപാത്രം ആദ്യമായിട്ടാണ് ചെയ്യുന്നത്. നമ്മൾ ചെയ്യാത്ത തരത്തിൽ ഉള്ള കഥാപാത്രങ്ങൾ കിട്ടുമ്പോൾ ആണ് ഒരു കലാകാരൻ എന്ന നിലയിൽ നമുക്കും സന്തോഷം കിട്ടുന്നത്. മനോഹരമായ രീതിയിൽ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് എന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു.