100 ദിവസം പിന്നിട്ട് വേട്ടയ്യന്‍ ചിത്രീകരണം!! പുതിയ ലൊക്കേഷന്‍ ചിത്രം

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് വേട്ടയ്യന്‍. ബിഗ് ബജ്റ്റിലാണ് ടിജെ ജ്ഞാനവേല്‍ ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം ആരാധകര്‍ സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.

വേട്ടൈയന്റെ ചിത്രീകരണം നൂറ് ദിവസം പിന്നിട്ടിരിക്കുന്നു സന്തോഷമാണ് അണിയറപ്രവര്‍ത്തകര്‍ പങ്കിടുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രവും ടീം പങ്കുവച്ചിട്ടുണ്ട്. രജനികാന്തും മറ്റ് താരങ്ങളും ഉള്‍പ്പെടുന്ന ഷൂട്ടിംഗിനിടയിലെ ചിത്രമാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് വേട്ടൈയ്യന്‍ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. അമിതാഭ് ബച്ചന്‍, റാണ ദഗ്ഗുബതി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിലെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

ആരാധകര്‍ കാത്തിരിക്കുന്ന വേട്ടയ്യന്‍ ഓഗസ്റ്റിലാണ് തിയേറ്ററുകളിലെത്തുന്നത്. ഹൈദരാബാദിലും ആന്ധ്രാപ്രദേശിലെ കടപ്പയിലുമായിരുന്നു വേട്ടയ്യന്റെ പ്രധാന ലൊക്കേഷന്‍. ലൊക്കേഷനിലെ ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. രജനികാന്തിന്റെ 170-ാമത്തെ ചിത്രമാണ് വേട്ടയ്യന്‍.