നടന്‍ ശ്രീനിവാസന്റെ ഇപ്പോഴത്തെ ആരോഗ്യനില..!! കൂടുതല്‍ വിവരങ്ങള്‍ പുറത്ത്..!!

മലയാള സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസന്‍.. കുറച്ച് ദിവസങ്ങളായി അദ്ദേഹത്തെ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രേവേശിപ്പിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍…

മലയാള സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസന്‍.. കുറച്ച് ദിവസങ്ങളായി അദ്ദേഹത്തെ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രേവേശിപ്പിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടെന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ആശുപത്രി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെന്റിലേറ്ററില്‍ ആയിരുന്ന നടനെ

അതില്‍ നിന്നും മാറ്റിയതായാണ് വിവരം. മാത്രമല്ല അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചികിത്സയും അദ്ദേഹത്തിന്റെ മലയാളി ആരാധകരുടെ പ്രാര്‍ത്ഥനയുടെ ശക്തിയും ഫലം കണ്ടെന്നാണ് ശ്രീനിവാസന്റെ അടുത്ത സുഹൃത്തുക്കളും അറിയിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ ആയിരുന്ന താരം,

ഇപ്പോള്‍ പതുക്കെ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചു വരികയാണെന്നാണ് ആശുപത്രി അധികൃതരും അറിയിക്കുന്നത്. മാര്‍ച്ച് 31-ാം തീയതി ആയിരുന്നു നെഞ്ച് വേദനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഈ വിവരം പുറത്ത് വന്ന് നിമിഷങ്ങള്‍ക്കകം ശ്രീനിവാസന്‍ അന്തരിച്ചു എന്ന വ്യാജ വാര്‍ത്തകളും പുറത്തെത്തിയിരുന്നു.. ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്നവര്‍ക്കെതിരെ

Actor Sreenivasan3

ശ്രീനിവാസന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരായിരുന്നു താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയത്…എന്നാല്‍ ഈ വാര്‍ത്തകളെയെല്ലാം വളരെ രസകരമായി തന്നെയാണ് ശ്രീനിവാസന്‍ എടുത്തത് എന്നാണ് സുത്തുക്കള്‍ ആരാധകരെ അറിയിച്ചത്.