എനിക്കെതിരെ അവർ മുട്ടത്തോടിൽ കൂടോത്രം ചെയ്തു, അങ്ങനെയാണ് അവസരങ്ങൾ നഷ്ടമായത്

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് രജിത് കുമാർ. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആരാധകരെയാണ് രജിത് സ്വന്തമാക്കിയത്. പരുപാടിയിൽ പല തവണ തന്റെ വിവാഹത്തെ കുറിച്ച്…

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് രജിത് കുമാർ. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആരാധകരെയാണ് രജിത് സ്വന്തമാക്കിയത്. പരുപാടിയിൽ പല തവണ തന്റെ വിവാഹത്തെ കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുണ്ട്. വിവാഹം കഴിക്കാൻ താൽപ്പര്യം ഉണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കൊറോണ വ്യാപനം മൂലം ബിഗ് ബോസ് പകുതി വഴിയിൽ വെച്ച് നിർത്തുകയായിരുന്നു. രജിത് ബിഗ് ബോസ് വീട്ടിൽ നിന്നിരുന്ന സമയത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യങ്ങളിൽ ഒന്നായിരുന്നു രജിത് കുമാറിന്റെ വിവാഹവും ഭാര്യയുടെ മരണവുമെല്ലാം അതിലൂടെ വെളിപ്പെടുത്തിയിരുന്നു.

രജിത്ത് കുമാർ പരിപാടിയുടെ ഇടയ്ക് വെച്ച് എലിമിനേറ്റ് ആയി പോയെങ്കിലും താരത്തിന്റെ ആരാധകരുടെ എണ്ണത്തിൽ ഇപ്പോഴും കുറവൊന്നും ഉണ്ടായിട്ടില്ല. 2001 ൽ ആണ് രജിത് വിവാഹിതൻ ആയത്. കൊല്ലത്ത് നിന്നുമാണ് വിവാഹം കഴിച്ചത്.  ഷോയിൽ നിന്നും പുറത്ത് എത്തിയതിനു പിന്നാലെ രജിത് സിനിമയിൽ അഭിനയിക്കുമെന്ന് വാർത്തകൾ വന്നിരുന്നു, എന്നാൽ തനിക്ക് ലഭിക്കേണ്ടി ഇരുന്ന സിനിമകൾ നഷ്ടമായി എന്ന് പറയുകയാണ് താരം ഇപ്പോൾ, അമൃത സുരേഷുമായി നടത്തിയ ലൈവിനിടയിൽ ആണ് രജിത് വെളിപ്പെടുത്തലുകൾ നടത്തിയത്. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം നിരവധി ഓഫറുകൾ വന്നിരുന്നു. ലാൽ സാർ തന്റെ രണ്ട് സിനിമകളിൽ ചാൻസ് തരാമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതൊന്നും നടന്നില്ല എന്നാണ് രജിത് പറയുന്നത്.

അടുത്തിടെയാണ് ഞാൻ അറിയുന്നത് തനിക്ക് ആരോ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് രജിത്തിന് സിനിമാ ഫീൽഡിലേയ്ക്ക് കയറാൻ പറ്റാത്തതെന്ന്, ഇത് തന്നോട് പലരും പറഞ്ഞു എന്നാണ് താരം പറയുന്നത്, അത് താൻ അറിഞ്ഞതായും  രജിത് പറയുന്നു, ദിലീപേട്ടൻ, ജയസൂര്യ ചിത്രങ്ങളിൽ നിന്നൊക്കെ ഓഫർ വന്നിരുന്നു. എന്നാൽ അതും നടന്നില്ല എന്നാണ് താരം പറയുന്നു.