‘പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതേ മോഹിക്കാറുണ്ടല്ലോ’ ശ്രദ്ധേയമായി രക്ഷയുടെ വീഡിയോ

നിരവധി ആരാധകരുള്ള ഏഷ്യാനെറ്റിലെ സീരിയലാണ് ‘സാന്ത്വനം’. സീരിയലിലെ ഓരോ കഥാപാത്രങ്ങളേയും മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. സാന്ത്വനത്തിലെ ‘അപ്പു’ എന്ന കഥാപാത്രം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് രക്ഷാ രാജ്. അപ്പു എന്ന അപര്‍ണ്ണ ആയാണ് സീരിയലില്‍ രക്ഷയെത്തുന്നത്.

നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകളിലൂടെ ആയിരുന്നു രക്ഷ ആദ്യമായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയിലേക്ക് വന്നത്. ആദ്യ പരമ്പരയിലൂടെ തന്നെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ രക്ഷയ്ക്കായി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഷൂട്ടിംഗ് ലൊക്കേഷനിലെ മറ്റ് താരങ്ങള്‍ക്കൊപ്പമുള്ള റീല്‍സും ചിത്രങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തൃപ്പൂണിത്തുറയിലെ ഹില്‍ പാലസില്‍ നിന്നുള്ള വീഡിയോയാണ് രക്ഷ പുതിയതായി പങ്കുവെച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ ചിത്രം മണിചിത്രത്താഴിലെ ‘പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കാറുണ്ടല്ലോ’ എന്ന ഗാനത്തിനൊപ്പമാണ് താരം വീഡിയോ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു രക്ഷയുടെ വിവാഹം. കോഴിക്കോട് സ്വദേശിയായ അര്‍ക്കജാണ് രക്ഷയുടെ ഭര്‍ത്താവ്.

കമര്‍കാറ്റ് എന്ന തമിഴ് സിനിമയിലാണ് ആദ്യമായി രക്ഷ അഭിനയിച്ചത്. പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളില്‍ പിന്നീട് ഭാഗമായി. മലയാളി എന്ന കലാഭാവന്‍ മണി സിനിമയിലും താരം അഭിനയിച്ചു.

Gargi