Categories: Film News

ഒരു വയസാകുന്നതിന് മുമ്പേ ഉമ്മയെ ഉപ്പ ഇല്ലാതാക്കി!!! ചിരിപ്പിക്കുന്ന ‘ആമിനതാത്ത’യുടെ കണ്ണീര്‍ ജീവിതം

സോഷ്യല്‍ മീഡിയ വഴി നിരവധി താരങ്ങള്‍ സെലിബ്രിറ്റികളായിട്ടുണ്ട്. താരങ്ങളേക്കാള്‍ ആരാധകരുള്ള സോഷ്യല്‍ മീഡിയ താരങ്ങളുണ്ട്. പലരും തങ്ങളുടെ പ്രൊഫഷന്‍ വരെ ഉപേക്ഷിച്ചാണ് സോഷ്യല്‍ മീഡിയയിലൂടെ കരിയര്‍ ഉണ്ടാക്കിയിരിക്കുന്നത്. കഴിവുള്ളവര്‍ക്ക് ഇപ്പോള്‍ അവസരങ്ങള്‍ക്ക് കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. അവരവര്‍ക്ക് തങ്ങളുടെ യൂടൂബ് ചാനലുകളിലൂടെ കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യാനും അതിലൂടെ കരിയര്‍ ഉണ്ടാക്കിയെടുക്കാനും സാധിക്കുന്ന കാലമാണ്.

അത്തരത്തില്‍ ഒരു താരമാണ് ആമിനത്താത്തയും ജുനൈസും. യൂടൂബിലും ഫേസ്ബുക്കിലും സജീവമായവര്‍ക്ക് സുപരിചിതമാണ് ആമിനതാത്ത. ജുെൈനസ് ആണ് ആമിനതാത്തയായി ആരാധകരെ സ്വന്തമാക്കിയ താരം.

സോഷ്യല്‍ മീഡിയയില്‍ എല്ലാവരേയും ചിരിപ്പിക്കുകയയാണ് ജുനൈസ്. എന്നാല്‍ തന്റെ ചിരികള്‍ക്കും പിന്നില്‍ ഒരുപാട് കണ്ണുനീരിന്റെ നനവുണ്ടായിരുന്ന ജീവിതമാണ് തന്റേതെന്ന് ജുനൈസ് പറയുന്നു. സിനിമയാണ് തന്റെ സ്വപ്‌നം. തന്റെ ആ സ്വപ്‌നങ്ങള്‍ തുറന്ന് പറയുകയാണ് ജുനൈസ്. ഒപ്പം ആമിന താത്തയുടെ പിറവിയും.

ആമിനതാത്ത ഒരു സാങ്കല്‍പിക കഥാപാത്രമല്ലെന്ന് ജുനൈസ് പറയുന്നു.
തന്റെ ഉമ്മയുടെ ഒരു അനുജത്തിയുണ്ട് പുള്ളികാരിയുടെ മാനറിസം, പുള്ളിക്കാരിയുടെ ഡയലോഗ്സ് ഒക്കെയാണ് ആമിനത്താത്തയിലൂടെ താന്‍ അവതരിപ്പിക്കുന്നതെന്ന് താരം പറയുന്നു.

ജുനൈസ് പഠനം കഴിഞ്ഞ് ബാംഗ്ലൂരില്‍ ഒരു ഫിനാന്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ആ ജോലി ഉപേക്ഷിക്കുകയും പൂര്‍ണമായും കണ്ടന്റ് ക്രിയേഷന്‍ എന്ന മേഖലയിലേക്ക് മാത്രമായി തിരിയുകയായിരുന്നു.

സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്നതാണ് ജുനൈസിന്റെ സ്വപ്‌നം.
നല്ല നിലവാരമുള്ള സിനിമകള്‍ എഴുതണമെന്നാണ് തന്റെ ആഗ്രഹമെന്ന്
ജുനൈസ് പറയുന്നു.

Anu