റാമിനെയും ആനന്ദിയെയും സ്‌ക്രീനില്‍ കാണാം!!! റാം കെയര്‍ ഓഫ് ആനന്ദി സിനിമയാകുന്നു

യുവ എഴുത്തുകാരന്‍ അഖില്‍ പി. ധര്‍മ്മജന്റെ പ്രശസ്തമായ നോവല്‍ റാം കെയര്‍ ഓഫ് ആനന്ദി വെള്ളിത്തരയിലേക്ക്. മലയാളത്തില്‍ ഏറ്റവും അധികം വായനക്കാരെയുണ്ടാക്കിയ നോവലാണ് റാം കെയര്‍ ഓഫ് ആനന്ദി. വെല്‍ത്ത് ഐ സിനിമാസിന്റെ ബാനറില്‍…

യുവ എഴുത്തുകാരന്‍ അഖില്‍ പി. ധര്‍മ്മജന്റെ പ്രശസ്തമായ നോവല്‍ റാം കെയര്‍ ഓഫ് ആനന്ദി വെള്ളിത്തരയിലേക്ക്. മലയാളത്തില്‍ ഏറ്റവും അധികം വായനക്കാരെയുണ്ടാക്കിയ നോവലാണ് റാം കെയര്‍ ഓഫ് ആനന്ദി. വെല്‍ത്ത് ഐ സിനിമാസിന്റെ ബാനറില്‍ വിഘ്നേശ് വിജയകുമാര്‍ ആണ് ചിത്രം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. നവാഗതയായ അനുഷ പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൊച്ചി ഗ്രാന്റ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ വെല്‍ത്ത് ഐ ഗ്രൂപ്പ് സിഇഒ വിഘ്നേഷ് വിജയകുമാറും സംവിധായകനും വെല്‍ത്ത് ഐ സിനിമാസ് ജൂറി ചെയര്‍മാന്‍ കൂടിയായ കമലും ചേര്‍ന്നാണ് സിനിമ പ്രഖ്യാപിച്ചത്.

മലയാളത്തിലും തമിഴിലുമാണ് ചിത്രം എത്തുന്നത്. ഇരു സിനിമാ മേഖലയിലെയും പ്രമുഖതാരങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും പ്രമേയമായ ചിത്രമായിരിക്കും. സംവിധായകന്‍ കമലിന്റെ അസോഷ്യേറ്റ് ഡയറക്ടറായിരുന്നു അനുഷ, വി.കെ. പ്രകാശിന്റെ കൂടെയും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിനിമയെ കുറിച്ച് അഖില്‍ പി ധര്‍മ്മജന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിതങ്ങനെ, അങ്ങനെ നമ്മുടെ റാം കെയര്‍ ഓഫ് ആനന്ദി സിനിമയാവുകയാണ്. ആരായിരിക്കും റാം, ആരായിരിക്കും ആനന്ദി എന്നുള്ളതും മറ്റുള്ള അഭിനേതാക്കളെപ്പറ്റിയും ക്രൂവിനെപ്പറ്റിയും വഴിയേ പങ്കുവയ്ക്കാം.

കമല്‍ സാറിന്റെ അസോസിയേറ്റ് ആയിരുന്ന അനുഷ പിള്ളയുടെ ആദ്യ സിനിമ കൂടിയാണിത്. വെല്‍ത്ത് ഐ സിനിമാസിന്റെ ബാനറില്‍ വിഘ്നേശ് വിജയകുമാര്‍ സര്‍ സിനിമ നിര്‍മ്മിക്കുന്നു. ഇതുവരെയുള്ള എന്റെ യാത്രയില്‍ ഒപ്പം ഉണ്ടായിരുന്നത് നിങ്ങള്‍ എല്ലാവരുമാണ്. തുടര്‍ന്നും എല്ലാവരുടെയും സ്‌നേഹവും പിന്തുണയും ഉണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. സ്‌നേഹപൂര്‍വ്വം, അഖില്‍ പി. ധര്‍മ്മജന്‍.