മകളുടെ സന്തോഷ നിമിഷത്തില്‍ ഒന്നിച്ച് രംഭയും ഭര്‍ത്താവും!!

മലയാളികളുടെ പ്രിയ നായികയാണ് രംഭ. തെന്നിന്ത്യയിലെ തന്നെ സജീവനായികയായിരുന്നു രംഭ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. കുടുംബ വിശേഷങ്ങള്‍ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ തനി പകര്‍പ്പാണ് മകള്‍. ഇപ്പോഴിതാ മകള്‍ക്കും ഭര്‍ത്താവ് ഇന്ദ്രനുമൊപ്പമുള്ള…

മലയാളികളുടെ പ്രിയ നായികയാണ് രംഭ. തെന്നിന്ത്യയിലെ തന്നെ സജീവനായികയായിരുന്നു രംഭ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. കുടുംബ വിശേഷങ്ങള്‍ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ തനി പകര്‍പ്പാണ് മകള്‍.

ഇപ്പോഴിതാ മകള്‍ക്കും ഭര്‍ത്താവ് ഇന്ദ്രനുമൊപ്പമുള്ള താരത്തിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. മകളുടെ സ്‌കൂളിലെ ഗ്രാജ്വേഷന്‍ ചടങ്ങിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. അച്ഛനും അമ്മയും മകളും ഒന്നിച്ചുള്ള ചിത്രമാണ് ശ്രദ്ധ നേടുന്നത്. ലാന്യ ഇന്ദ്രകുമാര്‍ എന്നാണ് മകളുടെ പേര്. ആരാധകര്‍ ചിത്രങ്ങള്‍ക്കു താഴെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുണ്ട്.

മുന്‍പും മകളുടെ സ്‌കൂള്‍ ചിത്രങ്ങള്‍ രംഭ പങ്കുവച്ചിട്ടുണ്ട്. വേദിയില്‍ നിന്ന് സംസാരിക്കുന്നതും സമ്മാനം കയ്യില്‍ പിടിച്ച് നില്‍ക്കുന്ന കുട്ടിയുടെ ചിത്രങ്ങളാണ് അന്ന് താര പങ്കുവച്ചത്. അമ്മയുടെ തനി പകര്‍പ്പായ ലാന്യ, കുഞ്ഞിലെ രംഭയുടെ ചിത്രങ്ങളാണെന്ന് ആരാധകര്‍ കമന്റ് ചെയ്തിരുന്നു.