Film News

സൗബിന്‍ നായകന്‍!! മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ച് രമേഷ് പിഷാരടി

മിമിക്രി വേദിയില്‍ നിന്നെത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നിരവധി താരങ്ങളുണ്ട്. ക്യാമറയ്ക്ക് മുന്നിലും പിന്നണിയിലും നിരവധി കലാകാരന്മാര്‍ ഉണ്ട്. അത്തരത്തില്‍ ശ്രദ്ധേയനായ താരമാണ് നടന്‍ രമേഷ് പിഷാരടി. അഭിനയവും സംവിധാനവും തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പിഷാരടി തന്റെ മൂന്നാമത്തെ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്. യുവതാരം സൗബിന്‍ ഷാഹിറിനെ നായകനാക്കിയാണ് പിഷാരടിയുടെ മൂന്നാമത്തെ ചിത്രം ഒരുങ്ങുന്നത്. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബാദുഷ സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സൗബിനും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചാണ് രമേഷ് പിഷാരടി മൂന്നാമത്തെ സംവിധാന സംരംഭം പ്രഖ്യാപിച്ചത്.

ജയറാം, കുഞ്ചാക്കോ ബോബന്‍, അനുശ്രീ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ പഞ്ചവര്‍ണ തത്തയാണ് രമേഷ് പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രം. രണ്ടാമതായി മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഗാനഗന്ധര്‍വ്വനും ഹിറ്റ് ചിത്രമായിരുന്നു. രണ്ട് ചിത്രങ്ങളും വന്‍വിജയമായതോടെയാണ് പിഷാരടി മൂന്നാമത്തെ ചിത്രവുമായി എത്തുന്നത്.

Anu B