രണ്‍ബീര്‍ പോലും ദുല്‍ഖര്‍ ഫാന്‍ ആണ്..!! വീഡിയോ പങ്കുവെച്ച് താരം!

താര രാജാവിന്റെ മകന്‍ എന്ന ലേബലില്‍ സിനിമാ രംഗത്തേക്ക് എത്തിയ നടനാണ് ദുല്‍ഖര്‍. എന്നാല്‍ പിന്നീട് തന്റെ കഴിവ് കൊണ്ട് കൂടി സിനിമാ മേഖലയില്‍ ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ ദുല്‍ഖറിന് സാധിച്ചു. ഇപ്പോള്‍ നടന്‍…

താര രാജാവിന്റെ മകന്‍ എന്ന ലേബലില്‍ സിനിമാ രംഗത്തേക്ക് എത്തിയ നടനാണ് ദുല്‍ഖര്‍. എന്നാല്‍ പിന്നീട് തന്റെ കഴിവ് കൊണ്ട് കൂടി സിനിമാ മേഖലയില്‍ ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ ദുല്‍ഖറിന് സാധിച്ചു. ഇപ്പോള്‍ നടന്‍ എന്നതിലുപരി ഒരു ഗായകനും നിര്‍മ്മാതാവും ഡാന്‍സറും എല്ലാമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച താരത്തിന് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട്.

ഇപ്പോഴിതാ ദുല്‍ഖറിന്റെ പുതിയ സിനിമയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് താനും ഒരു ദുല്‍ഖര്‍ ഫാന്‍ ആണെന്ന് പറയുകയാണ് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍. ‘കണ്ണും കണ്ണും കൊളളയടിത്താല്‍’ എന്ന ചിത്രത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് സിനിമയായ ‘ഹേ സിനാമിക’ എന്ന ചിത്രത്തിനാണ് രണ്‍ബീര്‍ ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നത്. ഇതിനോടനുബന്ധിച്ച് ഒരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/p/CZzXnEZIPuT/?utm_source=ig_web_copy_link

കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദരിയുമാണ് സിനിമയില്‍ ദുല്‍ഖറിന്റെ കൂടെ നായികമാരായി എത്തുന്നത്.താന്‍ ദുല്‍ഖറിന്റെ വലിയ ആരാധകനാണെന്നും നടനെന്ന നിലയില്‍ ദുല്‍ഖറിനെ ബഹുമാനിക്കുന്ന ആളാണെന്നും രണ്‍ബീര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. അതേസമയം, ചിത്രത്തിലെ നായികമാരെ കുറിച്ചും രണ്‍ബീര്‍ പറയുന്നുണ്ട്.

അദിതിയ്‌ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. നല്ലൊരു നടിയാണ് അവര്‍. കാജലിന്റെ അഭിനയവും ഏറെ ഇഷ്ടമാണ്. ബൃന്ദ മാസ്റ്റര്‍ക്കൊപ്പം നിരവധി സിനിമകളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്,” രണ്‍ബീര്‍ പറഞ്ഞു. കോളിവുഡ് കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’.