‘രൺബീറിന്റെ അനിമലും നിവിൻ പോളിയുടെ പ്രേമവും’ ; സാമ്യം കണ്ടെത്തി ആരാധകര്‍

അനിമല്‍ എന്ന ബോളിവുഡ് ചിത്രം വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. രണ്‍ബിര്‍ കപൂര്‍ നായകനായ അനിമല്‍ കളക്ഷ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിൽ രശ്‍മിക മന്ദാനായാണ് നായികയായി എത്തിയത്. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർ…

അനിമല്‍ എന്ന ബോളിവുഡ് ചിത്രം വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. രണ്‍ബിര്‍ കപൂര്‍ നായകനായ അനിമല്‍ കളക്ഷ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിൽ രശ്‍മിക മന്ദാനായാണ് നായികയായി എത്തിയത്. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ  പ്രേമവും അനിമല്‍ സിനിമയും തമ്മിലുള്ള ഒരു സാമ്യം റിലീസിനു മുമ്പും ശേഷവുമുണ്ടായത് ചൂണ്ടിക്കാട്ടി എത്തിയിരിക്കുകയാണ് സിനിമാ ആരാധകര്‍.  രണ്‍ബിര്‍ കപൂറിന്റെ ഭാര്യാ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നടി രശ്‍മിക മന്ദാന എത്തുന്നത്. ഈ ഒരു പ്രഖ്യാപനം റിലീസിനു മുന്നേ തന്നെ  ശ്രദ്ധയാകര്‍ഷിച്ചിരുന്നു.  അനിമലിലെ പാട്ടുകളായിരുന്നു രശ്‍മിക മന്ദാനയെ സിനിമയുടെ റിലീസിനു മുന്നേ ചര്‍ച്ചകളിലെത്തിച്ചത്. മറ്റ് ഒരു നായികയുടെ പേരും സിനിമയുടെ റിലീസ് മുന്നേ ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നില്ല. അനിമല്‍ റിലീസായപ്പോള്‍ രശ്‍മിക മന്ദാനയെക്കാളും ചിത്രത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു നടി ത്രിപ്‍തി ദിമ്രിയാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. ത്രിപ്‍തി ദിമ്രി പ്രിയങ്കരിയാകുകയും റിലീസിനു ശേഷം രാജ്യത്താകമാനം ചര്‍ച്ചയാകുകയും ചെയ്‍തു. സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പേരാണ് താരത്തെ തെരഞ്ഞത്. ത്രിപ്‍തിയുടേതായി നിരവധി അഭിമുഖങ്ങളും ചര്‍ച്ചയാകുന്നു.

പ്രേമത്തിന്റെ കാര്യത്തിലും മുമ്പ് സംഭവിച്ചത് ഇതായിരുന്നു എന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രേമം ഇറങ്ങുന്നതിനു മുമ്പ് ചിത്രത്തില്‍ ശ്രദ്ധയാകര്‍ഷിച്ച നടി അനുപമ പരമേശ്വരൻ ആയിരുന്നു. ആലുവ പുഴയുടെ തീരത്തെന്ന ഗാനം ചിത്രത്തിലേതായി പുറത്തു വിട്ടത് തൊട്ട് അനുപമ പരമേശ്വരൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. സിനിമ ഇറങ്ങിയപ്പോഴാകട്ടെ അനുപമയേക്കാളും ശ്രദ്ധയാകര്‍ഷിച്ച താരം സായ് പല്ലവി ആയിരുന്നു. മലര്‍ മിസ് ആയിട്ടായിരുന്നു പ്രേമം എന്ന സിനിമയില്‍ സായ് പല്ലവി വേഷമിട്ടത്. അച്ഛൻ-മകൻ ബന്ധത്തിന്റെ കഥയാണ് അനിമൽ പറയുന്നത്. ധനികനായ പിതാവിന്റെ സ്നേഹത്തിനും ശ്രദ്ധയ്ക്കും വേണ്ടി ജീവിതകാലം മുഴുവൻ കൊതിച്ച മകൻ തന്റെ പിതാവ് ആക്രമിക്കപ്പെടുമ്പോൾ ഭ്രാന്തനും അക്രമാസക്തനുമായി മാറുന്നു. പ്രതികാരം ചെയ്യലും ഗൂഢാലോചനക്കാരെ വേട്ടയാടലും മാത്രമാണ് മകന്റെ ലക്ഷ്യം. ഇതാണ് ചിത്രത്തിന്റെ പ്രമേയം. തീവ്രമായ രക്തച്ചൊരിച്ചിലും നഗ്നമായ സ്ത്രീവിരുദ്ധതയും ചിത്രത്തിൽ പ്രകടമാണ്. രൺബീർ കപൂർ എന്ന നടന്റെ  കഴിവും താരമൂല്യവുമാണ് ‘ആനിമൽ എന്ന ചിത്രം’ പ്രധാനമായും ആശ്രയിക്കുന്നത് എന്ന് തന്നെ പറയാം.

അദ്ദേഹത്തിന്റെ ലൈംഗിക ആകർഷണവും സമാനതകളില്ലാത്ത തീവ്രതയും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. അനിമലിന്റെ സംവിധാനം സന്ദീപ് റെഡ്ഡി വങ്കയാണ്. ചിത്രത്തിൽ അനില്‍ കപൂറും പ്രധാന കഥാപാത്രമായെത്തുന്നു. ചിത്രത്തിന്റെ  ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് അമിത് റോയ് ആണ്. അനിമലിനായി ഹര്‍ഷവര്‍ദ്ധൻ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ അനില്‍ കപൂറിനും രണ്‍ബീര്‍ കപൂറിനും രശ്‍മിക മന്ദാനയ്‍ക്കും ത്രിപ്‍തി ദിമ്രിക്കും പുറമേ ബോബി ഡിയോളും ശക്തി കപൂര്‍,  പ്രേം ചോപ്ര, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ, സിദ്ധാന്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.അടുത്തിടെ നടി രെശ്മിക മന്ദന ചിത്രത്തെക്കുറിച്ച്  ഇൻസ്റ്റാഗ്രാമിൽ കുറിക്കുകയും ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഒരു കൂട്ടം ഫോട്ടോകൾ പങ്കിട്ടുകൊണ്ടാണ്, രശ്മിക എഴുതിയത്. ഈ കുറിപ്പ് വളരേ വേഗത്തിൽ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതേസമയം ചിത്രത്തിലെ ചൂടൻ രംഗങ്ങൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത് അതുപോലെ തന്നെ ഈ രങ്ങൾക്കെതിരെ വിമർശനവുമായും ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിരുന്നു.3 മണിക്കൂർ 21 മിനിറ്റ് ദൈർഘ്യമുള്ള അനിമൽ ഹിന്ദി ക്ക് പുറമെ, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും പുറത്തിറങ്ങി. ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് അനിമൽ നിർമ്മിച്ചത്.