‘രാസ്ത’ പേടിപ്പിക്കുന്ന മരുഭൂമിയുടെ കഥ!! ആടുജീവിതമല്ല

സര്‍ജ്ജനോ ഖാലിദ്, അനഘ നാരായണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ചിത്രമാണ് രാസ്ത. ഷാഹുല്‍ ഈരാറ്റുപേട്ടയും ഫായിസ് മടക്കരയുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജനുവരി അഞ്ചിന് രാസ്ത തിയ്യേറ്ററിലെത്തുകയാണ്. സര്‍വൈവല്‍…

സര്‍ജ്ജനോ ഖാലിദ്, അനഘ നാരായണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ചിത്രമാണ് രാസ്ത. ഷാഹുല്‍ ഈരാറ്റുപേട്ടയും ഫായിസ് മടക്കരയുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജനുവരി അഞ്ചിന് രാസ്ത തിയ്യേറ്ററിലെത്തുകയാണ്. സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് രാസ്ത. ഒമാനിലും കേരളത്തിലുമായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചിത്രം വിവാദത്തില്‍പെട്ടിരുന്നു. ഈ ചിത്രം പൃഥ്വിരാജിന്റെ ആടുജീവിതമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതിനുള്ള മറുപടിയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.

രാസ്ത ആടുജീവിതമല്ല, ചിത്രവുമായി സാമ്യമില്ലെന്ന് അണിയപ്രവര്‍ത്തകര്‍ പറയുന്നു. അങ്ങനെ പറയാന്‍ കാരണം ഒരു പക്ഷേ ചിത്രത്തിലെ മരുഭൂമി സീനുകളാകും. ചിത്രത്തിന്റെ മേക്കിങ് വിഡിയോയിലെ ഒരു രംഗവും ആടുജീവിതത്തിന്റെ ട്രെയിലറിലെ ഒരു രംഗം കണ്ടിട്ടാകും സാമ്യം തോന്നുന്നതെന്ന് തിരക്കഥാകൃത്തുക്കള്‍ പറയുന്നു.

രാസ്തയുടെ ഷൂട്ടിംഗ് കഴിഞ്ഞു ഒരു മാസം കഴിഞ്ഞാണ് മേക്കിങ് വിഡിയോ പുറത്തവരുന്നത്, അതിനു ശേഷം രണ്ടു മാസം കഴിഞ്ഞാണ് ആടുജീവിതത്തിന്റെ ട്രെയ്ലര്‍ എത്തിയത്. അതുമായി ഒരു തരത്തിലും ഉള്ള സാമ്യതകളും രാസ്തയ്ക്ക് ഇല്ല. ആടുജീവിതം നോവല്‍ നമ്മളെല്ലാം വായിച്ചിട്ടുള്ളതാണ്. ആ കഥയും എല്ലാവര്‍ക്കും അറിയാം. രാസ്ത അങ്ങനെ ഒരു കഥയല്ല. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് മരുഭൂമിയൊക്കെ വരുന്നത്.

ഇബ്രയും റുബുഉല്‍ ഖാലി മരുഭൂമിയിലുമായാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി ജി രവി, അനീഷ് അന്‍വര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വിഷമുള്ള പാമ്പുകളും മറ്റും കൂടുതലുള്ള പേടിപ്പിക്കുന്ന സ്ഥലമാണ് റുബുഉല്‍ ഖാലി.

രാസ്ത ശരിയ്ക്കും യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയെടുത്ത ചിത്രമാണ്. 2011ല്‍ സൗദിയില്‍ നടന്ന സംഭവമാണ് ചിത്രം പറയുന്നത്. അലു എന്റര്‍ടെയിന്‍മെന്റ് ബാനറില്‍ ലിനു ശ്രീനിവാസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണനാണ് നിര്‍വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ചെയ്തിരിക്കുന്നത് അവിന്‍ മോഹന്‍ സിതാരയാണ്.