സര്‍പ്രൈസ് എന്‍ട്രി, മുഖംമൂടി ധരിച്ച് രതീഷ് കുമാര്‍ വീണ്ടും ബിഗ്‌ബോസില്‍!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 എട്ടാം വാരത്തിലേക്ക് പ്രവേശിക്കുകയാണ്. തുടക്കം മുതലെ ഇത്തവണ മത്സരാര്‍ഥികള്‍ പുറത്തായിരുന്നു. തുടര്‍ന്ന ആറ് പേര്‍ ഒന്നിച്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായും എത്തി. അടിയും…

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 എട്ടാം വാരത്തിലേക്ക് പ്രവേശിക്കുകയാണ്. തുടക്കം മുതലെ ഇത്തവണ മത്സരാര്‍ഥികള്‍ പുറത്തായിരുന്നു. തുടര്‍ന്ന ആറ് പേര്‍ ഒന്നിച്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായും എത്തി. അടിയും വഴക്കുമായി മത്സരാര്‍ഥികള്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. പല മികച്ച മത്സരാര്‍ഥികളും ആരോഗ്യ പ്രശ്‌നം കാരണം ഷോ വിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഹൗസിലേക്ക് സര്‍പ്രൈസ് എന്‍ട്രിയായി ഒരാള്‍ എത്തിയിരിക്കുകയാണ്.

മുഖംമൂടി ധരിച്ച ഒരാളെ കണ്‍ഫെഷന്‍ റൂം വഴി ഹൗസിലേക്ക് എത്തിച്ചിരിക്കുകയാണ്. ആദ്യ ആഴ്ചയില്‍ തന്നെ പുറത്തുപോകേണ്ടി വന്ന മത്സരാര്‍ഥിയായിരുന്ന രതീഷ് കുമാറാണ് സര്‍പ്രൈസ് എന്‍ട്രിയായി എത്തിയിരിക്കുന്നത്. ആര്‍ക്കെങ്കിലും വിഷമങ്ങള്‍ പങ്കിടണമെങ്കില്‍ കണ്‍ഫെഷന്‍ റൂമിലേക്ക് വരണമെന്ന് മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം ജിന്റോയാണ് കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിയത്.

ആരുടെയെങ്കിലും തോളില്‍ ചാരി കരയാനോ സ്വന്തം വിഷമങ്ങള്‍ പറയാനോ താല്‍പര്യമുണ്ടെങ്കില്‍ കണ്‍ഫെഷന്‍ റൂമിലേക്ക് പോകാന്‍ ജിന്റോയോട് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കണ്‍ഫെഷന്‍ റൂമിലെത്തിയ ജിന്റോയ്ക്ക് മുഖംമൂടി ധരിച്ച് ഇരിക്കുന്ന ഒരാളെയാണ് കണ്ടത്. തുടര്‍ന്ന് ജിന്റോയുടെ െൈകപിടിച്ച് മുഖംമൂടി ധരിച്ചയാള്‍ ഹാളിലേക്ക് വരുന്നു.

എല്ലാം ലൈവായി കാണുന്ന മത്സരാര്‍ഥികള്‍ വരുന്നത് രതീഷ് ആയിരിക്കുമെന്ന് ശരണ്യ ഒപ്പമുള്ളവരോട് പറയുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരൊക്കെ ബോഡി ലാംഗ്വേജ് കണ്ട് അത് സുരേഷ് മേനോന്‍ ആയിരിക്കുമെന്നാണ് പറയുന്നത്. സ്‌ക്രീനിന് മുന്നിലെത്തിയ ജിന്റോയോട് ഇരിക്കാന്‍ മോഹന്‍ലാല്‍ പറയുന്നു. മാത്രമല്ല വന്നയാളോട് മുഖംമൂടി നീക്കാനും പറഞ്ഞു. ശരണ്യ പ്രവചിച്ചതുപോലെ രതീഷ് കുമാര്‍ തന്നെയായിരുന്നു സര്‍പ്രൈസ് എന്‍ട്രി.

ഇനി രണ്ട്, മൂന്ന് ദിനങ്ങള്‍ രതീഷ് ഹൗസില്‍ ഉണ്ടായിരിക്കുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. പുറത്തെ കാര്യങ്ങള്‍ ഒന്നും പറയരുതെന്നും അതേക്കുറിച്ച് മത്സരാര്‍ഥികള്‍ ചോദിക്കരുതെന്നും മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പതിവുപോലെ ഒരു പാട്ട് പാടിക്കൊണ്ടാണ് രതീഷ് കുമാര്‍ ഹൗസിലേക്കുള്ള രണ്ടാം വരവ് ആഘോഷമാക്കിയത്. പ്രേക്ഷകരുടെ വോട്ട് കുറഞ്ഞതോടെയാണ് രതീഷിന് ഹൗസിന് പുറത്തുപോകേണ്ടി വന്നത്.