പ്രണയം അവസാനിപ്പിച്ച് ശ്രുതി ഹാസനും ശന്തനും!!

കമല്‍ഹാസന്റെ മകളും തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയ നായികയാണ് ശ്രുതി ഹാസന്‍. ഏറെ നാളായി താരപുത്രിയോട് വിവാഹം എപ്പോഴാണെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. പല താരങ്ങളുമായി താരപുത്രിയുടെ പേരും ഗോസിപ്പുകളില്‍ നിറഞ്ഞിരുന്നു. കുറച്ചുനാളുകളായി ഡൂഡില്‍ ആര്‍ട്ടിസ്റ്റായ ശന്തനു ഹസാരികയുടെ പേരിനൊപ്പമായിരുന്നു താരപുത്രിയുടെ പേരും നിറഞ്ഞുനിന്നത്.

കുറച്ചു വര്‍ഷങ്ങളായി ഇരുവരും ലിവിംഗ് ടുഗെദര്‍ ബന്ധത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. താരം സോഷ്യലിടത്തും സജീവമല്ലായിരുന്നു. ഇതോടെ ആരാധകരും നിരാശയിലായിരുന്നു. ഇപ്പോഴിതാ നാല് വര്‍ഷത്തെ പ്രണയ ബന്ധം ഉപേക്ഷിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാസം ഇരുവരും വേര്‍പിരിഞ്ഞെന്നും, കാരണം വ്യക്തിപരമാണെന്നും ഇരുവരോടും ചേര്‍ന്ന് നില്‍ക്കുന്ന വൃത്തങ്ങള്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലും ഇരുവരും അണ്‍ഫോളോ ചെയ്തതിന് പിന്നാലെയായിരുന്നു ബ്രേക്കപ്പ് വാര്‍ത്തകള്‍ സജീവമായത്.

തീര്‍ത്തും സ്വകാര്യമായ വിഷയമാണ്. പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നുമാണ് താരങ്ങള്‍ പ്രതികരിച്ചത്. ഒരു മാസമായി ഇരുവരും പിരിഞ്ഞാണ് താമസം. ശ്രുതി ഹാസന്‍ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ശന്തനുവിന്റെ ചിത്രങ്ങള്‍ കളഞ്ഞിരുന്നു. കുറച്ച് നാളായി ശ്രുതി സോഷ്യലിടത്തും സജീവമല്ലായിരുന്നു.

ഇത് ബുദ്ധിമുട്ടുള്ള ഒരു യാത്രയായിരുന്നു, തന്നെയും മറ്റുള്ളവരെയും പറ്റി പഠിച്ചെന്നും, നമ്മള്‍ ആരാണെന്നും ആരാകണം എന്നതിനെപ്പറ്റി ആര്‍ക്കുവേണ്ടിയും വിട്ടുവീഴ്ച്ച ചെയ്യേണ്ടെന്നും പറഞ്ഞായിരുന്നു താരം സോഷ്യലിടത്തേക്ക് മടങ്ങിയെത്തിയത്.

ശന്തനു നല്ല സുഹൃത്തായിരുന്നു. കലയോടും സംഗീതത്തോടുമുള്ള ഇരുവരുടെയും ഇഷ്ടമാണ് പരസ്പരം അടുപ്പിച്ചതെന്നും ശ്രുതി മുന്‍പ് പറഞ്ഞിരുന്നു. തന്റെ മേഖലയില്‍ നല്ല സ്വഭാവമുള്ളവര്‍ കുറവാണെന്നും ശന്തനു പക്ഷേ അങ്ങനെയായിരുന്നില്ല. അദ്ദേഹത്തെപ്പോലുള്ളവര്‍ കുറവാണെന്നമായിരുന്നു ശ്രുതി പറഞ്ഞിരുന്നത്.