രവീന്ദർ പുറത്ത് വന്നതിനു പിന്നാലെ സന്തോഷ വാർത്ത പങ്കുവെച്ച് മഹാലക്ഷ്മി

കുറച്ച് നാളുകൾ കൊണ്ട്  സോഷ്യൽ മീഡിയയിൽ ചർച്ചയായ താര ദമ്പതികൾ ആണ് രവീന്ദറും മഹാലക്ഷ്മിയും. ഇരുവരുടെയും വിവാഹം കഴിഞ്ഞ നാൾ മുതൽ ഇരുവരും വലിയ രീതിയിൽ ഉള്ള ബോഡി ഷൈമിങ് ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്. രവീന്ദറിന്റെ ശരീര പ്രകൃതം തന്നെയാണ് അതിന്റെ കാരണവും. മഹാലക്ഷ്മി മുൻപ് വിവാഹിത ആയിരുന്നു എങ്കിലും ആ ബന്ധം വിവാഹമോചനത്തിലേക്ക് എത്തുകയായിരുന്നു. അതിന് ശേഷമാണു മഹാലക്ഷ്മി നിർമ്മാതാവ് ആണ് രവീന്ദറിനെ വിവാഹം ചെയ്തത്. എന്നാൽ ഇരുവരുടെയും വിവാഹം കഴിഞ്ഞ ദിവസം മുതൽ തന്നെ ഇരുവരും വിവാഹ മോചിതർ ആകുന്നു എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ച ആയത്.

ഇരുവരുടെയും ഒന്നാം വിവാഹ വാര്ഷികം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് രവീന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തത്. 16 കോടിയുടെ തട്ടിപ്പ് കേസിൽ ആണ് രവീന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബിസിനെസ്സ് ചെയ്യാമെന്ന് പറഞ്ഞു പലരിൽ നിന്നും പണം വാങ്ങിയിട്ട് ബിസിനെസ്സ് ചെയ്യാതിരുന്നതോടെയാണ് രവീന്ദറിനെതിരെ പരാതി ഉയർന്നത്. ഇതോടെ രവീന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഒരു മാസത്തെ ജയിൽ വാസത്തിന് ശേഷം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് രവീന്ദർ. താരം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ  ശ്രദ്ധ നേടിയിരിക്കുന്നത്. ഞാൻ കാരണം എന്റെ ഭാര്യ കുറെ ബുദ്ധിമുട്ടി. ശരിക്കും അവൾ  മഹാലക്ഷ്മി തന്നെയാണ്. അവൾ എനിക്ക് നൽകിയ സപ്പോർട്ട് വളരെ വലുതാണ്.

സോഷ്യൽ മീഡിയയിൽ അവൾക്ക് കൊളാബറേഷൻ ഉണ്ട്. അപ്പോൾ അവൾക്ക് പോസ്റ്റുകൾ ചെയ്തെ പറ്റു. ഇതറിയാത്തവർ ആണ് അവളെ വിമർശിച്ചത്. എന്നെ കാണാൻ അവൾ ജയിലിൽ വരുമ്പോൾ ഞാൻ കാരണം നിനക്ക് ബുദ്ധിമുട്ട് ആയല്ലേ എന്ന് ഞാൻ ചോദിക്കുമ്പോൾ അവൾ പറഞ്ഞത് മുപ്പത് ദിവസം ഞാൻ എങ്ങനെ നിങ്ങളെ കാണാതിരിക്കും എന്നാണ്. ജയിലിൽ കഴിഞ്ഞപ്പോൾ ഏറ്റവും ബുദ്ധിമുട്ട് ബാത്റൂമിൽ പോകാൻ ആയിരുന്നു. എനിക്ക് ഇരിക്കാൻ കഴിയിലായിരുന്നു. അവിടെ ഒരു അവിടെ ഒരു വെസ്റ്റേൺ ബാത്രൂം ഉണ്ട്. ജയിലിലെ ഒരു നേതാവ് എനിക്ക് ആ ബാത്രൂം ഉപയോഗിക്കാൻ സഹായിക്കുകയായിരുന്നു എന്നുമാണ് രവീന്ദർ പറയുന്നത്.