ഗൃഹലക്ഷ്മി എന്ന പേര് സ്‌ക്രീനില്‍ തെളിയുമ്പോള്‍ പോലും സന്തോഷമാണ്, റോഷൻ ആൻഡ്രുസ്

റോഷൻ ആൻഡ്രുസിന്റെ മികച്ച സിനിമകളിൽ ഒന്നാണ് നോട്ട് ബുക്ക്. റോമാ, പാർവതി തിരുവോത്ത്, മറിയ റോയ്, സ്കന്ദ അശോക്, സുരേഷ് ഗോപി, പ്രേം പ്രകാശ് തുടങ്ങിയ താരങ്ങൾ ആയിരുന്നു ചിത്രത്തിൽ  പ്രധാന  വേഷത്തിൽ എത്തിയത്.…

റോഷൻ ആൻഡ്രുസിന്റെ മികച്ച സിനിമകളിൽ ഒന്നാണ് നോട്ട് ബുക്ക്. റോമാ, പാർവതി തിരുവോത്ത്, മറിയ റോയ്, സ്കന്ദ അശോക്, സുരേഷ് ഗോപി, പ്രേം പ്രകാശ് തുടങ്ങിയ താരങ്ങൾ ആയിരുന്നു ചിത്രത്തിൽ  പ്രധാന  വേഷത്തിൽ എത്തിയത്. പിവി ഗംഗാധരന്‍ ആണ് ചിത്രം നിർമ്മിച്ചത്. ഗൃഹലക്ഷ്മി ബാനറിൽ നിർമ്മിച്ച ചിത്രം വലിയ വിജയം തന്നെ നേടുകയായിരുന്നു. എന്നാൽ ഇപ്പോൾ റോഷൻ ആൻഡ്രുസ് പി വി ഗംഗാധരനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. റോഷൻ ആൻഡ്രുസിന്റെ വാക്കുകൾ ഇങ്ങനെ, നവാഗതർക്ക് പോലും പ്രാധാന്യം നൽകി സിനിമാ നിർമ്മിക്കുന്ന നിർമ്മാതാവ് ആണ് പി വി ജി. അദ്ദേഹത്തിനൊപ്പം തന്റെ രണ്ടാമത്തെ ചിത്രം ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്.

പല റിസ്ക് ഉള്ള സിനിമാ ആയിരുന്നിട്ട് കൂടിയും അദ്ദേഹം എല്ലാം  എനിക്ക് ഒപ്പം തന്നെ നിന്ന് മനസ്സിലാക്കി ചെയ്തു. ഭാര്യയ്ക്കും മക്കൾക്കും കൊച്ച് മക്കൾക്കും ഒപ്പം ഇരുന്നു സിനിമയുടെ കഥ കേൾക്കുന്ന ഒരു നിർമ്മാതാവിനെ ഞാൻ ആദ്യമായിട്ട് കാണുകയായിരുന്നു. നോട്ട് ബുക്ക് സിനിമയിലെ ഏറ്റവും പ്രധാനപെട്ട കാര്യം ആയിരുന്നു ആ സ്കൂൾ. അത് കിട്ടുക എന്നത് വളരെ പ്രയാസമേറിയ കാര്യം ആയിരുന്നു. അതിന്റെ വാടക തന്നെ ദിവസം രണ്ടു ലക്ഷം രൂപയോളം ആയിരുന്നു. എന്നാൽ അതിലെ എല്ലാ പ്രധാന ഭാഗങ്ങളും നടക്കുന്നത് ആ സ്കൂളിൽ വെച്ച് ആയിരുന്നു. അത് മനസ്സിലാക്കി തന്നെ പി വി ജി ആ സ്കൂൾ തനിക് ലഭ്യമാക്കി തന്നു.

ഷൂട്ടിങ്ങിന് വേണ്ടതെല്ലാം ഒരു മടിയും കൂടാതെ എത്തിച്ച് തരുന്ന നിര്മ്മാതാവ് കൂടിയായിരുന്നു പി വി ജി. നോട്ട്ബുക്ക് സിനിമ വലിയവിജയമാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിനും പി.വി.ജിയ്ക്കും അവകാശപ്പെട്ടതാണു. തന്റെ രണ്ടാമത്തെ സിനിമ ആയിരുന്നിട്ട് കൂടിയും തന്നെ വിശ്വസിച്ച് പണം മുടക്കിയ പി വി ജിക്ക് അതിന്റെ ഫലം നേടി കൊടുക്കാനും തനിക്ക് കഴിഞ്ഞു. ഗൃഹലക്ഷ്മി എന്ന പേര് സ്‌ക്രീനില്‍ തെളിയുമ്പോള്‍ പോലും സന്തോഷമാണ് തനിക്ക് തോന്നുന്നത് എന്നുമാണ് റോഷൻ ആൻഡ്രുസ് പറയുന്നത്.