പൃഥിരാജിനോട് രാവിലെ എത്തണം എന്നുപറഞ്ഞപ്പോൾ ഉള്ള പ്രതികരണത്തെ കുറിച്ച്  പ്രൊഡക്ഷൻ കൺട്രോളർ!!

മലയാള സിനിമയിലെ ഓൾ ഇൻ ഓൾ എന്ന് പറയുന്ന നടൻ ആണ് പൃഥ്വിരാജ് സുകുമാരൻ, എല്ലാത്തിലുപരി അദ്ദേഹത്തിന്  അഹങ്കാരി എന്ന വിളിപ്പേരും സിനിമ ലോകത്തു പൊതുവെ ഉണ്ട്. ഈ  ഒരു കാരണം കൊണ്ട് തന്നെ…

മലയാള സിനിമയിലെ ഓൾ ഇൻ ഓൾ എന്ന് പറയുന്ന നടൻ ആണ് പൃഥ്വിരാജ് സുകുമാരൻ, എല്ലാത്തിലുപരി അദ്ദേഹത്തിന്  അഹങ്കാരി എന്ന വിളിപ്പേരും സിനിമ ലോകത്തു പൊതുവെ ഉണ്ട്. ഈ  ഒരു കാരണം കൊണ്ട് തന്നെ താരത്തിന് സിനിമ ലോകത്തു നിന്നും വില്ല്ക്ക് ലഭിക്കുകയും ചെയ്യ്തു, എന്നാൽ ഇതിനെ എല്ലാം തരണം  ചെയ്യ്തു കൊണ്ട് നിരവധി ഹിറ്റ് സിനിമകൾ അദ്ദേഹം ചെയ്യ്തു. ഇപ്പോൾ നടന്റെ സ്വഭാവ രീതികളെ കുറിച്ച് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായ വിനോദ് മംഗലത് പറയുന്നു.

സപ്തമി തസ്‌കര എന്ന ചിത്രം അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷൻസ് ആയിരുന്നു കൈകാര്യം ചെയ്യുന്നത്, ഓരോ ആർട്ടിസ്റ്റിനെ വിളിക്കുന്നതിനും ഒരു ചാർട്ട് തന്നെ ഉണ്ടായിരുന്നു. രാത്രി 9 മാണി ആയപ്പോൾ ഞാൻ രാജുവേട്ടനെ വിളിച്ചിട്ടു പറഞ്ഞു നാളെ എട്ടര ആകുമ്പോൾ സെറ്റിൽ എത്തണം എന്നാൽ അദ്ദേഹം എന്നോട് ചോദിച്ചു  എന്തിനാണ് ഞാൻ എട്ടര ക്കു വരുന്നത് എന്റെ ഏതു സീൻ ആണ് എടുക്കാൻ പോകുന്നത്, ഞാൻ പറഞ്ഞു എനിക്കറിയില്ല, അസ്സോസിയേറ്റ് ഡയറകറ്റർ ആണ് ഈ കാര്യം പറഞ്ഞത്.

അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ഒരു അസ്സോസിയേറ്റ് ഡയറക്ടർ പറയുന്നതല്ല ഒരു പ്രോഡക്‌ഷൻ  കൺട്രോളർ  കേൾക്കേണ്ടത്, നാളത്തെ സീൻ ഏതെന്നു വായിച്ചു നോക്കിയിട്ടു വേണം ഓരോ ആർട്ടിസ്റ്റുകൾ എത്രമണിക്ക് സെറ്റിൽ വരേണ്ട എന്ന് പറയേണ്ടത്, എന്റെ സീൻ വായിച്ചു നോക്കിയതിനു ശേഷ൦ പറഞ്ഞാൽ മതി. ഞാൻ  ആ രാത്രിയിൽ പോയി ഡയറക്ടറകണ്ടിട്ട് നാളത്തെ സീൻ നോക്കി അപ്പോൾ അദ്ദേഹത്തിന്റെ സീൻ ലാസ്റ്റ് ആണുള്ളത്, അദ്ദേഹത്തിന്റെ സംസാര ശൈലി ഇങ്ങനെയാണ് വിനോദ് മംഗലത് പറയുന്നു.