റിഷഭ് ഷെട്ടിയുടെ കാന്താരയെ പ്രശംസിച്ച് ഹൃതിക് റോഷൻ

ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായി മാറിയ കാന്താരയ്ക്ക് പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണം ലഭിക്കുന്നത് തുടർന്നു കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഡിസംബർ 9 ന് ഹിന്ദിയിൽ നെറ്റ്ഫ്‌ലിക്‌സിലും കഴിഞ്ഞമാസം 24 ന് കന്നഡ, തെലുങ്ക്, മലയാളം,…

ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായി മാറിയ കാന്താരയ്ക്ക് പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണം ലഭിക്കുന്നത് തുടർന്നു കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഡിസംബർ 9 ന് ഹിന്ദിയിൽ നെറ്റ്ഫ്‌ലിക്‌സിലും കഴിഞ്ഞമാസം 24 ന് കന്നഡ, തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിൽ പ്രൈം വീഡിയോയിലും സിനിമ എത്തിയിരുന്നു.

രണ്ട് വലിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ബോളിവുഡ് താരം ഹൃത്വിക് റോഷൻ കാന്താരയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്. ”കാന്താര സിനിമ കണ്ട് വളരെയധികം പഠിച്ചു, മികച്ച കഥപറച്ചിൽ, അഭിനയം,സംവിധാനം, എല്ലാത്തിലുമുപരി പീക്ക് ക്ലൈമാക്‌സ് പരിവർത്തനം എനിക്ക് ആവേശം നൽകികയാണ് ചെയ്തത്. ടീമിനോടുള്ള ബഹുമാനവും പ്രശംസയും അറിയിക്കുന്ന എന്നാണ് താരം തന്റെ ട്വിറ്ററിൽ കുറിച്ചത്.

‘വളരെ നന്ദി സർ” എന്നാണ് ഹൃതിക് റോഷന്റെ ട്വിറ്റിന് റിഷാബ് ഷെട്ടി മറുപടി പറഞ്ഞത്. സംവിധായകനായ റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തിയതും ഹൊംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ഡൂരാണ് കാന്താര നിർമിച്ചത്. സപ്തംബർ 30 നാണ് സിനിമ പ്രദർശനത്തിനെത്തിയത്.