‘ദൂരെ ഒരു മരത്തില്‍ ഒരു പെണ്‍കുട്ടി തൂങ്ങി നില്‍പ്പുണ്ട്’ കിര്‍ക്കന്‍ ട്രെയ്‌ലര്‍ പുറത്ത്

നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിര്‍ക്കന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സലിംകുമാര്‍, ജോണി ആന്റണി, മഖ്ബൂല്‍ സല്‍മാന്‍, അപ്പാനി ശരത്ത്, വിജയരാഘവന്‍, കനി കുസൃതി, അനാര്‍ക്കലി മരിക്കാര്‍, മീരാ വാസുദേവ്, ജാനകി മേനോന്‍,…

നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിര്‍ക്കന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സലിംകുമാര്‍, ജോണി ആന്റണി, മഖ്ബൂല്‍ സല്‍മാന്‍, അപ്പാനി ശരത്ത്, വിജയരാഘവന്‍, കനി കുസൃതി, അനാര്‍ക്കലി മരിക്കാര്‍, മീരാ വാസുദേവ്, ജാനകി മേനോന്‍, ശീതള്‍ ശ്യാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈ 21ന് ചിത്രം റിലീസ് ചെയ്യും. ഒരു മരണവും അതേ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് കഥയെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

മലയാളത്തില്‍ ഒരിടവേളക്ക് ശേഷമാകും സ്ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തില്‍ ഇത്തരമൊരു സിനിമ പുറത്ത് വരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാമ്പ്ര സിനിമാസിന്റെ ബാനറില്‍ മാത്യു മാമ്പ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഔള്‍ മീഡിയ എന്റര്‍ടൈമെന്‍സിന്റെ ബാനറില്‍ അജിത് നായര്‍, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

ഗൗതം ലെനിന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് രോഹിത് വി എസ് വാര്യത്താണ്. ജ്യോതിഷ് കാശി, ആര്‍ ജെ അജീഷ് സാരംഗി, സാഗര്‍ ഭാരതീയം എന്നിവരുടെ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പയാണ് സംഗീതവും പശ്ചാത്തലസംഗീതവും പകര്‍ന്നിരിക്കുന്നത്. പ്രോജക്ട് ഡിസൈനര്‍: ഉല്ലാസ് ചെമ്പന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അമല്‍ വ്യാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡി. മുരളി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഡില്ലി ഗോപന്‍.