കന്നഡയിലും പയറ്റാനൊരുങ്ങി റെബ മോണിക്ക ജോണ്‍

പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ എത്തിയ താരമാണ് റെബ മോണിക്ക ജോണ്‍. വിജയ്‌ക്കൊപ്പം ബിഗിലില്‍ ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ അവതരിപ്പിച്ച റെബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. തന്റെ സിനിമാവിശേഷങ്ങള്‍ എല്ലാം സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകരുമായി…

പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ എത്തിയ താരമാണ് റെബ മോണിക്ക ജോണ്‍. വിജയ്‌ക്കൊപ്പം ബിഗിലില്‍ ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ അവതരിപ്പിച്ച റെബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. തന്റെ സിനിമാവിശേഷങ്ങള്‍ എല്ലാം സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകരുമായി താരം പങ്ക് വയ്ക്കാറുണ്ട്.

 

ഇപ്പോഴിതാ, ആദ്യമായി കന്നഡ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണെന്ന വിശേഷമാണ് ആരാധകരെ താരം അറിയിച്ചിരിക്കുന്നത്. രത്‌നന്‍ പ്രപഞ്ച എന്നാണ് സിനിമയുടെ പേര്യ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിട്ടുണ്ട്.
രോഹിത് പദകി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇദ്ദേഹം തന്നെയാണ് സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നതും.