പഴയ കാര്യങ്ങൾ ഒക്കെ മനസ്സിൽ വെച്ച് കൊണ്ട് അയാൾ എന്നോട് പക വീട്ടുകയായിരുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

പഴയ കാര്യങ്ങൾ ഒക്കെ മനസ്സിൽ വെച്ച് കൊണ്ട് അയാൾ എന്നോട് പക വീട്ടുകയായിരുന്നു!

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ചിത്ര. നായികയായും സഹോദരിയെയും എല്ലാം താരം പല ചിത്രങ്ങളിൽ കൂടി മലയാള പ്രേഷകരുടെ മുന്നിൽ എത്തിയിട്ടുണ്ട്. എന്നാൽ താരം പെട്ടെന്നൊരിക്കൽ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. വിവാഹ ശേഷം കുറച്ച് നാളുകൾ കഴിഞ്ഞു ഒന്ന് രണ്ടു ചിത്രത്തിൽ കൂടി താരം പ്രത്യക്ഷപ്പെട്ടുവെങ്കിലും പിന്നെ സിനിമയിൽ സജീവമായില്ല. ഇപ്പോൾ ഭർത്താവിനും കുടുംബത്തിനും ഒപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരം. തന്റെ വിശേഷങ്ങൾ ഒരു അഭിമുഖത്തിൽ താരം പങ്കുവെച്ചിരുന്നു. അങ്ങനെ ഒരു അഭിമുഖത്തിൽ ചിത്ര പറഞ്ഞ ഒരു പഴയകാല കഥ ആണ് ശ്രദ്ധ നേടുന്നത്. ചിത്രയുടെ വാക്കുകൾ ഇങ്ങനെ,

സിനിമയിൽ അഭിനയിക്കുന്ന കാലത്ത് എന്റെ കൂടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് വന്നിരുന്നത് അച്ഛൻ ആയിരുന്നു. അച്ഛൻ ഭയങ്കര കർക്കശക്കാരൻ ആയിരുന്നത് കൊണ്ട് സെറ്റിൽ മറ്റുള്ളവരുമായി അധികം സംസാരിക്കുന്നതു ഇടപെഴകുന്നതോ ഒന്നും അച്ഛന് ഇഷ്ട്ടം അല്ലായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ സെറ്റിൽ ചെന്നാൽ അധികം ആരുമായി സംസാരിക്കാറില്ലായിരുന്നു. എന്നാൽ പലരും കരുതിയിരുന്നത് എനിക്ക് ജാഡ ആണെന്നും അത് കൊണ്ടാണ് ഞാൻ ആരുമായി സഹകരിക്കാത്ത എന്നുമായിരുന്നു. ഞാൻ ഒരു ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയത്ത് അതിലെ അസിസ്റ്റന്റ് ഡയറക്ടർ എന്റെ അടുത്ത് വെച്ചൊക്കെ മറ്റുള്ളവരോട് പറയുമായിരുന്നു ഞാൻ നാളെ ഒരു സിനിമ എടുക്കുമ്പോൾ എന്നോട് ഇപ്പോൾ ജാഡ കാണിച്ച് നിൽക്കുന്നവരെ ഒക്കെ അന്ന് ഒരു പാഠം പഠിപ്പിക്കും എന്ന്. അയാൾ പലപ്പോഴും ഞാൻ കേൾക്കെ ഇത് പറഞ്ഞിട്ടുണ്ട്.

അങ്ങനെ അയാൾ പറഞ്ഞത് പോലെ തന്നെ അയാൾ സ്വന്തമായി ഒരു സിനിമ ചെയ്തു. ചിത്രത്തിൽ അഭിനയിക്കാൻ എന്നെയും ക്ഷണിച്ചു. മമ്മൂട്ടി ആയിരുന്നു ചിത്രത്തിലെ നായകൻ. ചിത്രത്തിൽ ഞാൻ ഒരു കുന്നിന്റെ മുകളിൽ നിന്നും താഴേക്ക് ഇറങ്ങി വരുന്ന രംഗം ഉണ്ട്. ഒന്നാമത്തെ നല്ല വെയിൽ ഉള്ള സമയം ആയിരുന്നു അത്. പോരാത്തതിന് കുത്തനെ കിടക്കുന്ന കുന്നും. ഞാൻ എത്ര നടന്നു വന്നിട്ടും റെഡി ആയില്ല എന്ന് പറഞ്ഞു അയാൾ റീടേക്ക് എടുപ്പിച്ചു. ഓരോ തവണയും കുന്നിന്റെ താഴേക്ക് ഇറങ്ങി വന്നിട്ട് വേണം തിരിച്ച് കയറാൻ. പത്ത് പതിനഞ്ചു തവണ അയാൾ എന്നെ കൊണ്ട് അങ്ങനെ ചെയ്യിച്ചു. ഞാൻ ആകെ വിയർക്കാൻ തുടങ്ങി. എനിക്ക് തല കറങ്ങുന്നത് പോലെയൊക്കെ വന്നു. ഇത് കണ്ടു മമ്മൂട്ടി അയാളോട് ദേക്ഷ്യപെട്ടു. അങ്ങനെ ആണ് അയാൾ അവസാനം ടേക്ക് ഓക്കേ പറഞ്ഞത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!