‘വീട്ടുകാർ എന്റെ സിനിമകൾ കണ്ടിട്ടില്ല’ ;ഇന്നും അതിന്റെ പേരിൽ തനിക്ക് നല്ല കുറ്റബോധമുണ്ട് നടി രേഖ 

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രേഖ. ഏയ് ഓട്ടോയിലെ  സുധിയുടെ മീനുക്കുട്ടിയെ മലയാളികൾ മനസ്സ്ണ് കൊണ്ടാണ് സ്വീകരിച്ചത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു താരം.ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ പിതാവിനെക്കുറിച്ച് സംസാരിക്കുകയാണ് രേഖ. ഒരു…

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രേഖ. ഏയ് ഓട്ടോയിലെ  സുധിയുടെ മീനുക്കുട്ടിയെ മലയാളികൾ മനസ്സ്ണ് കൊണ്ടാണ് സ്വീകരിച്ചത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു താരം.ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ പിതാവിനെക്കുറിച്ച് സംസാരിക്കുകയാണ് രേഖ. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അച്ഛനെക്കുറിച്ച് നടിയുടെ പ്രതികരണം. ഞാൻ നടിയാകാൻ തീരുമാനിച്ചപ്പോൾ എന്റെ അച്ഛൻ എന്നോട് ഒരു വർഷം സംസാരിച്ചിട്ടില്ല. തനിക്കൊപ്പം ഷൂട്ടിം​ഗിന് വന്നിരുന്നത് അമ്മയാണ്. ഷൂട്ടിം​ഗ് തിരക്കുകൾ കാരണം അച്ഛന്റെ കാര്യങ്ങൾ നോക്കാൻ തനിക്ക് കഴിഞ്ഞില്ല. അച്ഛൻ അസുഖം ബാധിച്ച് മരിച്ചു. ഇപ്പോഴും തനിക്കിതിന്റെ പേരിൽ കുറ്റബോധമുണ്ടെന്നും അന്ന് രേഖ തുറന്ന് പറഞ്ഞു. ബി​ഗ് ബോസ് തമിഴിന്റെ നാലാം സീസണിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് രേഖ ഇതേക്കുറിച്ച് സംസാരിച്ചത്. കുടുംബാം​ഗങ്ങൾ എന്റെ സിനിമകൾ കണ്ടിട്ടില്ല. നിങ്ങൾ നല്ല നടിയല്ല എന്ന് മകൾ ഇപ്പോഴും പറയും. ഡാൻസോ അഭിനയമോ പഠിച്ചിരുന്നില്ല. സംവിധായകർ പറഞ്ഞത് ചെയ്തു. ഇനിയും നന്നായി അഭിനയിക്കണമെന്നാണ് മകൾ പറയാറെന്നും രേഖ വ്യക്തമാക്കി. അതേപോലെ തന്നെ സഹതാരങ്ങളെപ്പറ്റിയും രേഖ അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി.

നടൻ രജിനികാന്തിന്റെ പെരുമാറ്റത്തെ രേഖ പ്രശംസിച്ചു സംസാരിച്ചു. ഒരാളെ ബഹുമാനിക്കുന്നതിൽ അദ്ദേഹത്തെ മറികടക്കാൻ ആരും തന്നെ ഇല്ല. ചായ കൊടുക്കുന്ന പയ്യൻ വന്നാലും എഴുന്നേറ്റ് നിന്നാണ് അദ്ദേഹം ചായ വാങ്ങുക. നമ്മൾ വന്ന വഴി മറക്കാൻ പാടില്ല. ഞാൻ ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് വന്നത്. അച്ഛൻ സർക്കാർ ഉദ്യോ​ഗസ്ഥനായിരുന്നു. എങ്കിലും താൻ പണത്തിന് മാത്രം പ്രാധാന്യം നൽകിയിരുന്നില്ലെന്നും രേഖ വ്യക്തമാക്കി. സഹതാരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഞാൻ ഒരിക്കലും ഇടപെട്ടിട്ടില്ല. അവരെ തിരുത്താൻ പോകാറില്ല. കണ്ടാലും കാണാത്തത് പോലെ പോകും. നടൻ രഘുവരൻ തനിക്ക് ഏറെ ആരാധന തോന്നിയ നടനായിരുന്നെന്നും രേഖ പറയുന്നു. അദ്ദേഹം എന്റെ സു​ഹൃത്തോ കാമുകനോ സഹോദരനോ ഒന്നുമായിരുന്നില്ല. പക്ഷെ അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു. ഞാൻ വലിയ നടിയാകണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. നിനക്ക് കഴിവുണ്ട്, അത് പുറത്തെടുക്ക്, എന്തിന് സോഫ്റ്റായി അഭിനയിക്കുന്നു എന്ന് എന്നോട് പറയുമായിരുന്നു. ഒരുപാട് സംസാരിക്കുമായിരുന്നു. മകളെ കൂട്ടി വാ, എന്റെ മകനെയും കൊണ്ട് വരാം എന്ന് പറഞ്ഞിരുന്നു മരിക്കുന്നതിന് മൂന്ന് മാസം മുമ്പും ഞങ്ങൾ ഒരു സിനിമ ചെയ്തിരുന്നെന്നും രേഖ ഓർത്തു. മോഹൻലാലിന്റെ അഭിനയത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രേഖ തന്മാത്രയിലെ  മോഹൻ ലാലിന്റെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു. അതേസമയം റാംജി റാവു സ്പീക്കിംഗ്, കിഴക്കുണരും പക്ഷി, ദശരഥം, സാമൂഹ്യപാഠം, പൂക്കാലം വരവായി. തുടങ്ങി രേഖ അനശ്വരമാക്കിയ നായികാ വേഷങ്ങള്‍ ഒരു പാടുണ്ട്.

അക്കാലത്ത് തമിഴിലും തിരക്കേറിയ നടിയായിരുന്നു രേഖ. പുന്ന​ഗെെ മന്നൻ, എങ്ക ഊര് പാട്ടുക്കാരൻ തുടങ്ങിയ ഹിറ്റ് തമിഴ് സിനിമകളിലും രേഖ അഭിനയിച്ചു. കരിയറിലെ ഒരു ഘട്ടത്തിൽ നായിക നിരയിൽ നിന്ന് മാറിയ രേഖ പിന്നീട് സഹനടി വേഷങ്ങളും ചെയ്തു. 1996 ലാണ് രേഖ വിവാഹിതയാകുന്നത്. ഹാരിസ് കൊട്ടടത്ത് എന്നാണ് ഭർത്താവിന്റെ പേര്. ഇരുവർക്കും ഒരു മകളുമുണ്ട്. വിവാഹിതയായതോടെ രേഖ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. എന്നാല്‍ അധികനാള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ രേഖയ്ക്ക് സാധിച്ചില്ല. തിരികെ വന്ന രേഖ വീണ്ടും മിന്നും പ്രകടനങ്ങളുമായി സിനിമയിൽ സജീവമായി മാറി.വൈരം, നഗരം, പച്ചക്കുതിര, ഇന്‍ ഹരിഹര്‍ നഗര്‍, ചിന്താമണി കൊലക്കേസ്, ഇവര്‍ വിവാഹിതരായാല്‍, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിൽ രേഖ അഭിനയിച്ചു. വൻ താരനിര അണിനിരന്ന ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിൽ പാർവതി തിരുവോത്തിന്റെ അമ്മയായി എത്തിയത് രേഖ ആയിരുന്നു. ചിത്രത്തിൽ മികച്ച പ്രകടനമാണ് രേഖ കാഴ്ച വെച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഞാനൊരു അമ്മയായ ശേഷമാണ് അഭിനയിക്കാനെത്തുന്നത്. അതുകൊണ്ട് സ്ക്രീനിലും അമ്മയാകാന്‍ ഒരു മടിയുമില്ലെന്നും രേഖ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം  മലയാളത്തിൽ ഡിയർ ഫ്രണ്ട് എന്ന സിനിമയിലാണ് രേഖയെ അവസാനമായി പ്രേക്ഷകർ കണ്ടത്. ‌‌