ചിത്രത്തിൽ ‘രൺബീറിനെ ചുംബിക്കുന്നുണ്ട്’; വെളിപ്പെടുത്തി ബോബി ഡിയോൾ

രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ അനിമല്‍ ബോക്സോഫീസില്‍ തരംഗം സൃഷ്ടിചു കൊണ്ട് ’ 1000 കോടിയിലേക്ക് കുതിക്കുകയാണ്. വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ചിത്രം ബോക്‌സ് ഓഫീസില്‍ ശ്രദ്ധ നേടുകയാണ്.    രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം ഇതിനകം…

രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ അനിമല്‍ ബോക്സോഫീസില്‍ തരംഗം സൃഷ്ടിചു കൊണ്ട് ’ 1000 കോടിയിലേക്ക് കുതിക്കുകയാണ്. വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ചിത്രം ബോക്‌സ് ഓഫീസില്‍ ശ്രദ്ധ നേടുകയാണ്.    രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം ഇതിനകം 700 കോടി ക്ലബ് ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രം 500 കോടിയും അനിമൽ  ഇതുവരെ നേടിയിട്ടുണ്ട്. അതേ സമയം രണ്‍ബീര്‍ കപൂറിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയം തന്നെയായി മാറിയിരിക്കുകയോയാണ് അനിമൽ.  അതിനൊപ്പം തന്ന  ചിത്രത്തിലെ വില്ലനായി എത്തിയ ബോബി ഡിയോളിന്‍റെ വേഷവും  വലിയ പ്രശംസ നേടുന്നുണ്ട്.  ചിത്രത്തിലെ ബോബി ഡിയോളിന്റെ എൻട്രി ഗാനമായ ജമാൽ കുഡു  ഇതിനകം റിലീല്‍സുകളിലൂടെയും ഷോർസുകളിലൂടെയും  മറ്റും വൈറലാകുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടയിലും ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ അബ്രാർ ഹക്കിന്റെ വേഷത്തിലെ ബോബിയുടെ പ്രകടനം പ്രശംസിക്കപ്പെടുന്നുണ്ട്.

ഇതോടൊപ്പം സിനിമയിലെ ഇന്റിമേറ്റ് സീനുകള്ളും മാരിറ്റല്‍ റേപ്പ് സീനും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  ചിത്രത്തിന്റെ ക്ലൈമാക്‌സിൽ രൺബീർ കപൂറിന്റെ രൺവിജയ് സിങ്ങുമായി തനിക്കൊരു ചുംബന രംഗം ഉണ്ടായിരുന്നു എന്നാണ് ഒരു മാധ്യമത്തിന്  നൽകിയ അഭിമുഖത്തിൽ ഇപ്പോള്‍ ബോബി ഡിയോൾ  പറയുന്നത്. എന്നാൽ ചിത്രത്തിന്റെ  സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ഈ ചുംബന രംഗം നീക്കം ചെയ്ത. ആനിമലിലെ ഈ  കട്ട് ചെയ്യാത്ത ചുംബന രംഗം നെറ്റ്ഫ്ലിക്സ് പതിപ്പിൽ വന്നേക്കാം എന്നും ബോബി പറയുന്നു.   സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ അബ്രാറിന്റെ വേഷം തന്നോട് പറയുന്നതിന് മുമ്പ് താൻ അദ്ദേഹത്തോട് യെസ് പറഞ്ഞു. കാരണം സന്ദീപ്  തന്നോട് പറയാൻ പോകുന്നത് വളരെ അത്ഭുമുളവാക്കുന്ന ക്യാരക്ടര്‍ ആയിരിക്കും എന്ന് അറിയാമായിരുന്നു. സന്ദീപ് റെഡ്ഡി  കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ, അദ്ദേഹം പറഞ്ഞു ഈ സിനിമയിൽ  രണ്ട് സഹോദരന്മാരുണ്ട്, അവർ പരസ്പരം കൊല്ലാൻ ആഗ്രഹിക്കുന്നു, പക്ഷേ അവർക്ക് പരസ്പരം സ്നേഹമുണ്ട് എന്നാണ്.  ഈ പശ്ചാത്തലത്തിലാണ് ഒരു ക്ലൈമാക്സ് സീക്വൻസ് ചിത്രീകരിക്കാൻ പോകുന്നത്, അതില്‍‌ സ്നേഹത്തെക്കുറിച്ചുള്ള ഒരു ഗാനം ഉണ്ടാകും,നിങ്ങൾ  തമ്മിലുള്ള പോരാണ് അതില്‍, നിങ്ങൾ പെട്ടെന്ന് അവനെ ചുംബിക്കുന്നുണ്ട് എന്നാണെന്നും ബോബി ഡിയോൾ പറഞ്ഞു.

അതേ സമയം തമിഴിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ജയിലറിനെയും, ലിയോയെയും അനിമല്‍ ബോക്സോഫീസ് കളക്ഷനില്‍ മറികടന്നിരിക്കുകയാണ് . 10 ദിവസം കൊണ്ടാണ് കോളിവുഡിലെ ഈ വര്‍ഷത്തെ വന്‍ ഹിറ്റുകളെ രണ്‍ബീര്‍ കപൂര്‍ ചിത്രം പിന്നിലാക്കിയത്. 650 കോടിയാണ് രജനികാന്ത് നായകനായി എത്തിയ നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ നേടിയത്. അതേ സമയം 612 കോടിയാണ് ലിയോ ആഗോള ബോക്സോഫീസില്‍ നേടിയത് എന്നാണ് വിവരം. രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ കേരളത്തിൽ  എത്തരത്തില്‍ സ്വീകരിക്കപ്പെട്ടുവെന്ന് നോക്കിയാൽ, ഷാരൂഖ് ഖാന്‍ ചിത്രങ്ങളും ഗദര്‍ 2ഉം  ഒക്കെ കഴിഞ്ഞാല്‍ ഈ വര്‍ഷം ഏറ്റവും മികച്ച ഇനിഷ്യല്‍ ലഭിച്ച ചിത്രമാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍.  ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് 4.75 കോടി നേടിയതായാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ചിത്രം കേരളത്തില്‍ ഹിറ്റ് സ്റ്റാറ്റസില്‍ എത്തിയെന്നും അവര്‍ അറിയിക്കുന്നു. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡി, അതിന്‍റെ ഹിന്ദി റീമേക്ക് ആയ കബീര്‍ സിംഗ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അര്‍ജുന്‍ റെഡ്ഡി വാംഗയാണ് അനിമലിന്‍റെ സംവിധായകന്‍. രശ്മിക മന്ദാന നായികയായ ചിത്രത്തില്‍ അനില്‍ കപൂറും ബോബി ഡിയോളും മറ്റ് രണ്ട് പ്രധാന വേഷങ്ങളില്‍ എത്തുന്നു. വലിയ ബോക്സ് ഓഫീസ് വിജയം നേടുമ്പോഴും ചിത്രത്തിന്‍റെ ഉള്ളടക്കം സ്ത്രീവിരുദ്ധമാണെന്ന ആരോപണം നിരവധിപേര്‍ ഉയര്‍ത്തിയിരുന്നു.