ഈ പ്രായത്തിലും എനർജി ഒട്ടും കുറയാതെ രമ്യ കൃഷ്ണൻ ; വൈറൽ കാവാലയ്യ ഡാൻസുമായി താരം

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഒന്നടങ്കം എവർഗ്രീൻ സൂപ്പർ നായികയാണ് രമ്യ കൃഷ്ണൻ. ശക്തവും വ്യക്തവുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ മനം കീഴടക്കിയ രമ്യാകൃഷ്ണന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന കാവാലയ്യ സോങിനാണ് താരം ഡാൻസ് ചെയ്തിരിക്കുന്നത്. സൂപ്പർസ്റ്റാർ രജനീകാന്ത്, തമന്ന ഭാട്ടിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജയിലറിലെ ‘കാവാല’ പാട്ട് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ഇപ്പോൾ അതേ കാവാല പാട്ടിന് ചുവട് വയ്ക്കുക രമ്യ കൃഷ്ണൻ. തന്റേതായ ചുവടുകളും അതിൽ ചേർക്കുന്നുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് പ്രകൃതി ആനന്ദിനൊപ്പമാണ് രമ്യ കൃഷ്ണൻ ഡാൻസ് ചെയ്യുന്നത്. ഒട്ടനവധി പേരാണ് താരത്തിന്റെ ഈ പവർ പാക്ക് പെർഫോമൻസിനു താഴെ മികച്ച കമ്മന്റുകളുമായി എത്തിയിരിക്കുന്നത്.