രജനീകാന്തിന് മുന്നിൽ തമന്ന ചെയ്തത് കണ്ടോ ? കയ്യടിച്ച് ആരാധകർ

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയതാരമായി തമന്ന ഭാട്ടിയയുടെ തെന്നിന്ത്യയിലേക്കുള്ള ശക്തമായ തിരിച്ചുവരവ് തന്നെയാണ് രജനികാന്തിനൊപ്പമുള്ള ജയിലർ സിനിമ. അക്കാര്യം ഉറപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിലെ ഗാനം പുറത്തുവന്നതും.

വലിയ സ്വീകാര്യത തന്നെയാണ് ജയിലറിലെ കാവാലയ്യ പാട്ടിനു ആരാധകരുടെ ഇടയിൽ നിന്നും ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചത്. ഓഡിയോ ലോഞ്ച് പരിപാടിക്കിടയിൽ രജനീകാന്തിന് മുന്നിൽ കാവാലയ്യ പാട്ടിനു ഡാൻസു കളിച്ചത്തിലുള്ള സന്തോഷം പങ്കിട്ടുവെച്ചിരിക്കുകയാണ് തമന്ന ഇപ്പോൾ.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് തമന്ന ഇക്കാര്യം ഏവരെയും അറിയിച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.