സത്യം വെളിപ്പെടുത്തി റെനീഷയും വിഷ്ണുവും!!

ബിഗ് ബോസ് മലയാളം സീസണ്‍ 5ലൂടെ ശ്രദ്ധേയരായ താരങ്ങളാണ് റെനീഷ റഹ്‌മാനും വിഷ്ണു ജോഷിയും. റെനീഷ മിനിസ്‌ക്രീനിലെ ശ്രദ്ധേയ താരമായിരുന്നു. വിഷ്ണു സിനിമാ ആഗ്രഹവുമായി നടക്കുന്ന മോഡലായിരുന്നു. ഇരുവരുടെയും ഷോയിലെ കോംമ്പോ ശ്രദ്ധേയമായിരുന്നു. റിങ്കു-വിങ്കു എന്നായിരുന്നു താരങ്ങളുടെ പേരുകള്‍.

കഴിഞ്ഞ ദിവസം താരങ്ങള്‍ പങ്കുവച്ച ഫോട്ടോഷൂട്ട് ഏറെ വൈറലായിരുന്നു. ബ്രൈഡല്‍ ലുക്കിലുള്ള ചിത്രങ്ങളായിരുന്നു താരങ്ങള്‍ പങ്കുവച്ചത്. ഇരുവരും വിവാഹിതരാവുകയാണോ എന്നായിരുന്നു ആരാധകര്‍ ഒന്നടങ്കം ചോദിച്ചത്. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍.

അതൊരു ഫോട്ടോഷൂട്ട് മാത്രമായിരുന്നു. തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന് വിഷ്ണുവും റെനീഷയും പറയുന്നു. ‘അങ്ങനെ അവസാനം അത് സംഭവിച്ചു’ എന്ന തലക്കെട്ടോടെയായിരുന്നു വിഷ്ണു ചിത്രങ്ങളും വീഡിയോയും പങ്കുവച്ചത്.

‘നിങ്ങളിതു കേട്ടാല്‍ ഞെട്ടും, ബിഗ് ബോസ് താരങ്ങളായ റെനീഷയുടെയും വിഷ്ണുവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞതായാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. ഇങ്ങനെയൊക്കെയാകും യൂട്യൂബില്‍ ചില ചാനലുകളില്‍ വരുന്ന തലക്കെട്ടുകള്‍’, റെനീഷ വീഡിയോയില്‍ പറയുന്നുണ്ട്.