മമ്മൂട്ടിക്ക് വേണ്ടി ഒരിക്കലും കഥ എഴുതില്ല എന്ന് തീരുമാനിച്ചതാണ്

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ തിരക്കഥാകൃത്തും നടനുമായ താരമാണ് രഞ്ജി പണിക്കർ. നിരവധി നല്ല ചിത്രങ്ങൾക്ക് ആണ് രഞ്ജി പണിക്കർ തിരക്കഥ എഴുതിയത്. രാഞ്ജിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രങ്ങൾ അത്രയും ഹിറ്റുകൾ ആയിരുന്നു. ഒരു കാലത്ത്…

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ തിരക്കഥാകൃത്തും നടനുമായ താരമാണ് രഞ്ജി പണിക്കർ. നിരവധി നല്ല ചിത്രങ്ങൾക്ക് ആണ് രഞ്ജി പണിക്കർ തിരക്കഥ എഴുതിയത്. രാഞ്ജിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രങ്ങൾ അത്രയും ഹിറ്റുകൾ ആയിരുന്നു. ഒരു കാലത്ത് മലയാളികളെ കോരിത്തരിപ്പിച്ച നിരവധി ചിത്രങ്ങൾക്ക് ആണ് രഞ്ജി പണിക്കർ തിരക്കഥ എഴുതിയത്. സുരേഷ് ഗോപിയും മമ്മൂട്ടിയും ഒക്കെ കടുകട്ടി ഡയലോഗുകൾ പറഞ്ഞു കയ്യടി ഏറ്റു വാങ്ങുമ്പോൾ അതിന്റെ ഒക്കെ യഥാർത്ഥ അവകാശി ആയിരുന്നത് രഞ്ജി പണിക്കർ ആയിരുന്നു. ഇപ്പോഴിത മലയാളത്തിലെ താര രാജാക്കന്മാർ ആയ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് പറയുകയാണ് രഞ്ജി പണിക്കർ.

മമ്മൂട്ടിയെ എനിക്ക് പണ്ട് മുതലേ പരിചയം ഉള്ളതാണ്. ഞാൻ മാധ്യമ പ്രവർത്തകൻ ആയിരുന്നത് കൊണ്ട് തന്നെ പലപ്പോഴും ചില വാർത്തകൾ ഒക്കെ കണ്ടു മമ്മൂട്ടി എന്നെ വിളിച്ച് വഴക്ക് പറഞ്ഞിട്ടുണ്ട്. എന്നാൽ അന്നൊക്കെ ഞാൻ തിരിച്ചും പറഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ ആദ്യമായി കഥ എഴുതാൻ തുടങ്ങുന്നത് മമ്മൂട്ടിയുടെ കാലു തൊട്ട് തൊഴുത്തിട്ടാണ്. ഞാൻ ഏകലവ്യൻ സിനിമയുടെ കഥ ആദ്യം പറയുന്നത് മമ്മൂട്ടിയോട് ആയിരുന്നു. എന്നാൽ അന്ന് ചില കാരണങ്ങൾ കൊണ്ട് ആ കഥ നടക്കാതെ വന്നു. അതോടെ ഇനി മമ്മൂട്ടിയോട് കഥ പറയില്ല എന്നും മമ്മൂട്ടിയുമായി സിനിമ ചെയ്യില്ല എന്നും ഞാൻ തീരുമാനിച്ചു. പിന്നീട് ഷാജി കൈലാസ് ഒക്കെ മമ്മൂട്ടിക്ക് വേണ്ടി ഒരു കഥ എഴുതാൻ എന്നോട് ആവശ്യപ്പെട്ടപ്പോൾ പറ്റില്ല എന്ന് ഞാൻ പറഞ്ഞു.

അവസാനം ‘അമ്മ സംഘടനയിൽ നിന്ന് എന്നോട് പറഞ്ഞപ്പോൾ ആണ് ഞാൻ കഥ എഴുതിയത്. കഥ പറയാൻ ഞാൻ മമ്മൂട്ടിയുടെ അടുത്ത് ചെല്ലില്ല എന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ മമ്മൂട്ടി എന്നെയും ഷാജി കൈലാസിനേയും വീട്ടിലേക്ക് വിളിച്ച് കൊണ്ട് പോയി ബിരിയാണി ഒക്കെ തന്നു. എന്നിട്ട് കഥ പറയാൻ പറഞ്ഞപ്പോഴും ഞാൻ പറഞ്ഞില്ല. ഒടുവിൽ അവർ നിർബന്ധിച്ചപ്പോൾ എനിക്ക് പറയേണ്ടി വന്നു. ഞാൻ എഴുതുന്ന കടി കട്ടി ഡയലോഗുകൾ പറയാൻ പാടാണ് എന്ന് മോഹൻലാൽ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട് എന്നും രഞ്ജി പണിക്കർ പറഞ്ഞു