കമലിനോട് ഭ്രാന്തമായ പ്രണയം ആയിരുന്നു ശ്രീവിദ്യയ്ക്ക് ഉണ്ടായിരുന്നത്

നിരവധി ഗോസിപ്പുകൾക്ക് ഇരയായ നായകനടൻ ആണ് ഉലകനായകൻ കമൽഹാസൻ. സിനിമയിൽ എത്തി തുടക്ക കാലം മുതൽ തന്നെ ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയ നടൻ കൂടിയാണ് കമൽ ഹാസൻ. മലയാളി നായിക ശ്രീവിദ്യയുമായി കമൽ…

നിരവധി ഗോസിപ്പുകൾക്ക് ഇരയായ നായകനടൻ ആണ് ഉലകനായകൻ കമൽഹാസൻ. സിനിമയിൽ എത്തി തുടക്ക കാലം മുതൽ തന്നെ ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയ നടൻ കൂടിയാണ് കമൽ ഹാസൻ. മലയാളി നായിക ശ്രീവിദ്യയുമായി കമൽ ഹാസൻ പ്രണയത്തിൽ ആയിരുന്നുവെന്നതരത്തിലെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ പ്രണയത്തിൽ ആയിരുന്ന ഇവർ പിന്നീട് വേർപിരിഞ്ഞുവെന്നും വാർത്തകൾ വന്നിരുന്നു. ശ്രീവിദ്യയുടെ അവസാന നാളുകളിൽ കമൽ ഹാസൻ ശ്രീവിദ്യയെ ആശുപത്രിയിൽ പോയി സന്ദർശിച്ചത് വലിയ വാർത്തയും ആയിരുന്നു. കമൽ ഹാസനെ പോലെ തന്നെ നിരവധി ഗോസിപ്പുകൾ ഉണ്ടായിരുന്ന നായിക നടിയായിരുന്നു ശ്രീ വിദ്യ. അതിസുന്ദരിയായിരുന്ന താരം വളരെ പെട്ടന്നാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. വശ്യമായ സൗന്ദര്യം കൊണ്ടും ചടുലമായ നൃത്തം കൊണ്ടും ഗംഭീര അഭിനയം കൊണ്ടും ശ്രീവിദ്യ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറി.

ഇപ്പോഴിതാ കമലും ശ്രീവിദ്യയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് പത്മിനി ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ശ്രീവിദ്യയെ പോലെ ഒരു നടിയെ ഞാൻ കണ്ടിട്ടില്ല. അത്രയ്ക്കും സൗന്ദര്യമായിരുന്നു അവർക്ക്. വശ്യമായ കണ്ണുകൾ ആയിരുന്നു ശ്രീവിദ്യയ്ക്ക് ഉണ്ടായിരുന്നത്. ആ സമയത്ത് തിളങ്ങി നിന്ന നടൻ ആയിരുന്നു കമൽ ഹാസൻ. കമൽ ഹാസനോട് പ്രണയം തോന്നാത്ത നായികമാർ കുറവായിരുന്നു എന്ന് തന്നെ പറയാം. ആ കാലത്തെ എല്ലാ നായികമാരും കമൽ ഹാസന്റെ ആരാധികമാർ ആയിരുന്നു. അങ്ങനെ ശ്രീവിദ്യയ്ക്കും കമൽ ഹാസനോട് പ്രണയം തോന്നി തുടങ്ങി. അവൾ കമലിനെ ഭ്രാന്തമായി തന്നെ പ്രണയിച്ചു.

എന്നാൽ കമലിന് ആ സമയത്ത് മറ്റു കുറച്ച് പ്രണയം ഉണ്ടായിരുന്നു. ഒരേ സമയം അഞ്ചും ആരും പ്രണയം മുന്നോട്ട് കൊണ്ട് പോയിരുന്ന ആൾ ആയിരുന്നു കമൽ ഹാസൻ. ഈ കാര്യം എനിക്ക് അറിയാവുന്നത് കൊണ്ട് തന്നെ ശ്രീവിദ്യയെ ഞാൻ എതിര്ത്തു. എന്നാൽ ശ്രീവിദ്യ എന്റെ വാക്കുകൾ കേൾക്കാൻ കൂട്ടാക്കിയില്ല. എന്നാൽ ആ സമയത്ത് ആണ് കമൽ മറ്റൊരു നടിയെ വിവാഹം കഴിക്കുന്നത്. അത് വലിയ ഷോക്ക് ആണ് ശ്രീവിദ്യയ്ക്ക് ഉണ്ടാക്കിയത്. അവൾ വളരെ കാലം വിഷാദത്തിൽ ആയിരുന്നു എന്നും അതിനു ശേഷമാണ് ജോർജിനെ വിവാഹം കഴിക്കുന്നത് എന്നും പദ്മിനി പറഞ്ഞു.