നാളെ രാവിലെ ഉണരുമ്പോൾ  തന്നെ പെണ്ണാക്കി മാറ്റിയാൽ അമ്പലത്തിൽ എത്താമെന്ന് പ്രാർഥിച്ചിട്ടുണ്ട്, രഞ്ജു  രഞ്ജിമാർ 

സിനിമ പ്രേമികളുടെ ഒരു സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു  രഞ്ജിമാർ. ഇപ്പോൾ താൻ കടന്നു വന്ന വഴികളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രെദ്ധേയം ആകുന്നത്, താൻ കുട്ടിക്കാലത്തു ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു,…

സിനിമ പ്രേമികളുടെ ഒരു സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു  രഞ്ജിമാർ. ഇപ്പോൾ താൻ കടന്നു വന്ന വഴികളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രെദ്ധേയം ആകുന്നത്, താൻ കുട്ടിക്കാലത്തു ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു, തന്റെ കുട്ടിക്കാലത്തു താൻ ഒരു പെണ്ണ് ആണെന്നറിഞ്ഞപ്പോൾ ഒരു ചാപല്യമായി ആണ് വീട്ടുകാർ കണ്ടിരുന്നത്. താൻ ദിവസവും സ്കൂളിൽ പോകുന്ന സമയത്തു അടുത്ത് ഒരു അമ്പലം ഉണ്ടായിരുന്നു.

അവിടെ മറ്റുകുട്ടികൾ അടികിട്ടല്ലേ എന്ന് പ്രാർത്ഥിക്കുമ്പോൾ ഞാൻ ഒരു പെണ്ണ് ആകാൻ വേണ്ടിയായിരുന്നു പ്രാർഥിച്ചത്, ഒരിക്കൽ ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ പ്രാർത്ഥിച്ചു ദേവി നാളെ ഉണരുമ്പോൾ ഞാൻ ഒരു പെണ്ണ് ആയി തീരണേ  എന്ന്,അങ്ങനെ ആക്കി തന്നാൽ ഞാൻ അമ്പലത്തിലേക്ക് എത്താം എന്ന് പറഞ്ഞു. എന്നാൽ ഞാൻ നാല്പതിനോട് അടുത്തപ്പോൾ എന്നിലെ സ്ത്രീത്വം മനസിലാക്കിയപ്പോൾ ഞാൻ ആ ക്ഷേത്രത്തിൽ എത്തിയിരുന്നു.

അമ്പലത്തിൽ  ഭദ്രദീപം തെളിയിക്കാൻ ആയിരുന്നു അവിടെ എത്തിയത്, ശരിക്കും മറ്റു സ്ത്രീകൾക്ക് കിട്ടാത്ത പ്രിവിലേജ് ആയിരുന്നു അത്. താൻ ഒരുപാടു സമൂഹത്തിൽ നിന്നും പഴി കേൾക്കേണ്ടി വന്നിട്ടിട്ടുണ്ട് എന്നാൽ താൻ ഇപ്പോൾ ഒന്നും കാര്യമാക്കറില്ല രഞ്ജു  രഞ്ജിമാർ പറയുന്നു.