ബോളിവുഡിൽ സജീവമാകാനൊരുങ്ങി റോഷൻ മാത്യു

യുവനടൻ റോഷൻ മാത്യു ബോളിവുഡ് താരം ആലിയ ഭട്ട് ആദ്യമായി നിർമാണ രംഗത്തേക്ക് കടന്ന ചിത്രമായ ഡാർലിംഗ്സിലൂടെ ബോളിവുഡിലേക്ക് എത്തിയ താരമാണ് ഇപ്പോഴിതാ അടുത്ത ചിത്രത്തിലൂടെ വീണ്ടും സജീവമാകാൻ തയ്യാറെടുക്കുകയാണ് നടൻ. ഇത്തവണ റോഷന്റെ…

യുവനടൻ റോഷൻ മാത്യു ബോളിവുഡ് താരം ആലിയ ഭട്ട് ആദ്യമായി നിർമാണ രംഗത്തേക്ക് കടന്ന ചിത്രമായ ഡാർലിംഗ്സിലൂടെ ബോളിവുഡിലേക്ക് എത്തിയ താരമാണ് ഇപ്പോഴിതാ അടുത്ത ചിത്രത്തിലൂടെ വീണ്ടും സജീവമാകാൻ തയ്യാറെടുക്കുകയാണ് നടൻ. ഇത്തവണ റോഷന്റെ നായികയായി എത്തുന്നത് താര സുന്ദരി ജാൻവി കപൂറാണ്.

ചോക്കഡ് എന്ന ചിത്രത്തിലൂടെയാണ് റോഷൻ മാത്യു ബോളിവുഡിൽ എത്തിയതെങ്കിലും ശ്രദ്ധനേടിയത് ഡാർലിംഗ്‌സ് എന്ന സിനിമയിലൂടെയാണ്. സുധാൻഷു സാരിയ സംവിധാനം ചെയ്യുന്ന ഉൽജ എന്ന പുതിയ ചിത്രമാണ് ഇനി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിൽ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നുണ്ട്. സഹതാരങ്ങൾക്കൊപ്പം റോഷൻ നിൽക്കുന്ന ചിത്രങ്ങൾസോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഐഎഫ്എസ് ഉദ്യോഗസ്ഥയായിട്ടാണ് ചിത്രത്തിൽ ജാൻവി കപൂർ വേഷമിടുന്നത്. ജംഗ്ളീ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. അതേസമയം, റോഷൻ മാത്യു നായകനായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത് ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം എന്ന ചിത്രമാണ് . ഭാർഗവീനിലയം എന്ന ചിത്രത്തിന്റെ റീമേക്കാണ് നീലവെളിച്ചം.