ട്രീറ്റ്മെന്റുകളൊന്നും എടുത്തിട്ടില്ല!! മാറിടത്തിന്റെ വലുപ്പം കൂടിയതിങ്ങനെ- രേഷ്മ

നല്ലതിനും ചീത്തതിനും സോഷ്യല്‍ മീഡിയ കാരണമാവുന്നുണ്ട്. ഉപയോഗത്തിന് അനുസരിച്ചിരിക്കും നല്ലതും ചീത്തതും സംഭവിക്കുന്നത്. താരങ്ങളെ പലപ്പോഴും മോശക്കാരായി ചിത്രീകരിക്കുന്നത് സോഷ്യല്‍മീഡിയയില്‍ പതിവാണ്. നിരന്തരം ബോഡി ഷെയിമിംഗ് നടത്താനായിരിക്കുന്നവരുണ്ട്. അത്തരത്തില്‍ നിരന്തരം വിമര്‍ശനങ്ങള്‍ക്കിരയാവുന്ന താരമാണ് നടി…

നല്ലതിനും ചീത്തതിനും സോഷ്യല്‍ മീഡിയ കാരണമാവുന്നുണ്ട്. ഉപയോഗത്തിന് അനുസരിച്ചിരിക്കും നല്ലതും ചീത്തതും സംഭവിക്കുന്നത്. താരങ്ങളെ പലപ്പോഴും മോശക്കാരായി ചിത്രീകരിക്കുന്നത് സോഷ്യല്‍മീഡിയയില്‍ പതിവാണ്. നിരന്തരം ബോഡി ഷെയിമിംഗ് നടത്താനായിരിക്കുന്നവരുണ്ട്. അത്തരത്തില്‍ നിരന്തരം വിമര്‍ശനങ്ങള്‍ക്കിരയാവുന്ന താരമാണ് നടി രേഷ്മ പസുപുലേതി. സിനിമ, സീരിയലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് രേഷ്മ. തമിഴ് ബിഗ് ബോസില്‍ പങ്കെടുത്തതോടെ താരം കൂടുതല്‍ ശ്രദ്ധേയയായി.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവാണ് രേഷ്മ. അതുകൊണ്ട് തന്നെ നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. നിരന്തരം ബോഡി ഷെയ്മിംഗ് സ്ലട്ട് ഷെയ്മിംഗും നേരിടാറുണ്ട് രേഷ്മ. താരത്തിന്റെ ശരീരഭാഗങ്ങളെക്കുറിച്ചുള്ള അശ്ലീല ചുവയുള്ള കമന്റുകളും നിറയാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിലുള്ളവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
മാറിടത്തിന്റെ വലുപ്പം കൂടിയതിനെക്കുറിച്ച് ഒരുപാട് പേരാണ് ചോദിക്കുന്നത്. അത് സ്വാഭാവികമായി തന്നെ സംഭവിച്ചതാണ്. ബിഗ് ബോസില്‍ പോയപ്പോള്‍ എന്റെ വണ്ണം കുറഞ്ഞിരുന്നു. ശരിയായ ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിനാലായിരുന്നു അത്. എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം ഞാന്‍ ഒരുപാട് ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്ന് താരം പറയുന്നു.

എന്നാല്‍ തനിക്കൊപ്പം ബിഗ് ബോസിലുണ്ടായിരുന്ന മറ്റ് മത്സരാര്‍ത്ഥികള്‍ പുറത്ത് വന്നത് ഭാരം കുറച്ചു കൊണ്ടാണ്. പുറത്ത് വന്ന ശേഷം തനിക്ക് ഹൈപ്പോതൈറോയ്ഡ് വന്നു. അങ്ങനെയാണ് തടി കൂടിയത്. അതുകൊണ്ടാണ് മാറിടത്തിന്റെ വലിപ്പവും കൂടിയത്. അല്ലാതെ ട്രീറ്റ്മെന്റുകളൊന്നും എടുത്തിട്ടില്ലെന്ന് താരം സംശയാലുക്കള്‍ക്ക് മറുപടി നല്‍കുന്നു.

ഒരാളുടെ ശരീരത്തെക്കുറിച്ച് സംസാരിക്കാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും അതിന് ആരും അനുവാദം തന്നിട്ടില്ലെന്നും രേഷ്മ മുന്‍പ് പറഞ്ഞിരുന്നു. ശരീരത്തെയോ വസ്ത്രധാരണത്തെയോ അടിസ്ഥാനമാക്കി ഒരാളെ ജഡ്ജ് ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ഒരാള്‍ക്ക് പല കുറവുകളും ഉണ്ടാകും എന്നാല്‍ അതിനെ കുത്തി കുത്തി പറയാതെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണമെന്നായിരുന്നു ബോഡി ഷെയിമിങ്ങിനെ കുറിച്ച് താരം പറഞ്ഞിരുന്നത്.