അച്ഛാ, മൃദുലയെ എനിക്ക് ഇഷ്ട്ടമാണ്, വിവാഹം കഴിക്കണം എന്നുണ്ട് എന്ന് അച്ഛന്റെ മുഖത്ത് നോക്കി പറഞ്ഞു!

മലയാളികളുടെ പ്രിയ താരങ്ങൾ ആയ യുവ കൃഷ്ണയും മൃദുലയും ജീവിതത്തിൽ ഒന്നാകാനായുള്ള ഒരുക്കത്തിൽ ആണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവകൃഷ്ണ. യുവയുടെ…

yuva about love

മലയാളികളുടെ പ്രിയ താരങ്ങൾ ആയ യുവ കൃഷ്ണയും മൃദുലയും ജീവിതത്തിൽ ഒന്നാകാനായുള്ള ഒരുക്കത്തിൽ ആണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവകൃഷ്ണ. യുവയുടെ ജീവിതസഖിയാവുന്ന മൃദുല വിജയ് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മിനി സ്‌ക്രീനിന്റെ സ്വന്തം നായികയാണ്. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ 23 ആണ് നടന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അതിനു ശേഷം ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അവയെല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും മൃദുലയെ കുറിച്ചുമെല്ലാം ഒരു അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് മൃദുല.

നിങ്ങൾക്ക് രണ്ടു പേർക്കും കൂടി ഒന്നിച്ചുകൂടായോ എന്ന് രേഖ ചേച്ചിയാണ് എന്നോട് ചോദിക്കുന്നത്. അപ്പോൾ നോക്കാം എന്നാണു ഞാൻ ചേച്ചിയോട് മറുപടി പറഞ്ഞത് . മൃദുലയെ എനിക്ക് ഒരു വർഷമായി അറിയാമായിരുന്നു. ഒരിക്കൽ സംസാരിക്കുന്ന കൂട്ടത്തിൽ മൃദുല എന്നോട് ചോദിച്ചു രേഖ ചേച്ചി വല്ലതും പറഞ്ഞായിരുന്നു എന്ന്. വീട്ടിൽ ആദ്യം സംസാരിച്ചിട്ട് മതി ബാക്കി എന്ന് ഞാനും പറഞ്ഞു. കാരണം വീട്ടുകാർ സമ്മതിക്കാഞ്ഞത് കൊണ്ട് പകുതിക്ക് വെച്ച് വേർപിരിയേണ്ടി വന്ന ഒരുപാട് പ്രണയങ്ങൾ എന്റെ അറിവിൽ ഉണ്ടായിരുന്നു. പ്രണയത്തിന് വേണ്ടി വീട്ടുകാരെ കളയുന്നതിനും എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു. അങ്ങനെ ഞങ്ങൾ വീട്ടിൽ ചെറുതായി ഈ കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. ഒരിക്കൽ മൃദുലയെ കണ്ടിട്ട് ഞാൻ വീട്ടിൽ കൊണ്ട് വിടാൻ പോയി. പോകുന്ന വഴിക്ക് മൃദുല പറഞ്ഞു അച്ഛനോട് ഒന്ന് സംസാരിക്കാൻ ഞങ്ങളുടെ കാര്യം. ഞാൻ ചോദിച്ചു ഇപ്പോഴേ വേണോ എന്ന്. ഒന്ന് സൂചിപ്പിച്ച് വെച്ചേക്കാൻ മൃദുലയും പറഞ്ഞു.

അങ്ങനെ ഞാൻ മൃദുലയെ വീട്ടിൽ കൊണ്ട് വിട്ടു. അവിടെ എല്ലാവരും ഉണ്ടായിരുന്നു. എനിക്കാണെങ്കിൽ എങ്ങനെ തുടങ്ങും എന്നോർത്ത് ഒരു പേടിയും ടെൻഷനും ഒക്കെ ആയിരുന്നു.  കാപ്പി ഒക്കെ കുടിച്ചിട്ട് ഇറങ്ങാൻ നേരം ഞാൻ പടിയുടെ അടുത്ത് എത്തിയിട്ട് അച്ഛനോട് പറഞ്ഞു. അച്ഛാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടെന്നു. എന്താ മോനെ എന്ന് അച്ഛനും ചോദിച്ചു. ഞാൻ പറഞ്ഞു എനിക്ക് മൃദുലയെ ഇഷ്ട്ടമാണ്, വിവാഹം കഴിക്കണം എന്നുണ്ട്, അച്ഛന്റെ മറുപടി എന്താണെങ്കിലും എന്നെ ഫോണിൽ വിളിച്ച് പറഞ്ഞാൽ മതി എന്ന്. അവർ പരസ്പ്പരം നോക്കി നിൽക്കുകയായിരുന്നു അത് കേട്ടിട്ട്. ആ സമയത്ത് ഞാൻ അവിടെ നിന്നും രക്ഷപെട്ടു എന്നും യുവ പറഞ്ഞു.