സ്വന്തം അഭിപ്രായം തുറന്നുപറയുന്ന ഏതൊരു സ്ത്രീയും പ്രശസ്തിക്ക് വേണ്ടി എന്ന ക്ലിഷേ അടിച്ചു വിടാൻ തുടങ്ങിയിട്ട് കാലം കുറെ ആയി

രേവതി സമ്പത്ത് തന്റെ ഫേസ്ബുക്കിൽ കുറിച്ച ഏറ്റവും പുതിയ കുറിപ്പാണു ഇപ്പോൾ  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ ആശയങ്ങൾ ഫേസ്ബുക്കിലൂടെ തുറന്ന് പറയുന്നതിന് താരത്തിന് വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണം നേരിടേണ്ടി…

revathy sampath fb post

രേവതി സമ്പത്ത് തന്റെ ഫേസ്ബുക്കിൽ കുറിച്ച ഏറ്റവും പുതിയ കുറിപ്പാണു ഇപ്പോൾ  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ ആശയങ്ങൾ ഫേസ്ബുക്കിലൂടെ തുറന്ന് പറയുന്നതിന് താരത്തിന് വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇതിനെതിരെ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ കൂടി തനിക്ക് മോശം സന്ദേശം അയച്ച ഒരാളുടെ പേരും സ്ക്രീൻ ഷോട്ടും വെച്ചാണ് താരം പ്രതികരിച്ചിരിക്കുന്നത്. രേവതിയുടെ കുറിപ്പ് വായിക്കാം,

“പ്രശസ്തിക്കുവേണ്ടി തുണി അഴിക്കുന്ന ഒരു തേവിടിച്ചിയുടെ വാക്കുകളായി കണ്ടാൽ മതി” വിനോദ് വിക്രമനാശാരിയുടെ (Vinod Vikramanasari)വാക്കുകൾ ആണിത്. വിനോദിന്റെയും,വിനോദുമാരുടെയും സ്ഥിരമുള്ള ഒരു പ്രവണതയാണിത് എന്നിരിക്കെ ഒരു കാര്യം. ഞാൻ തുണി അഴിക്കുന്നുണ്ടോ ഇല്ലയോ എന്നതിൽ നിങ്ങൾ എന്തിനാണ് വ്യാകുലപ്പെടുന്നത്? സ്വന്തം അഭിപ്രായം തുറന്നുപറയുന്ന ഏതൊരു സ്ത്രീയും പ്രശസ്തിക്ക് വേണ്ടി എന്ന ക്ലിഷേ അടിച്ചു വിടാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. ഇനി പ്രശസ്ഥിയായി എന്നുതന്നെ ഇരിക്കട്ടെ എന്റെ പ്രശസ്തിയിൽ നിങ്ങൾ എന്തിനാണ് വീണ്ടും വ്യാകുലപ്പെടുന്നത്? തുണി അഴിക്കാൻ പോകുന്നു, തുണി അഴിക്കുന്നു,തുണി അഴിച്ചു കൊണ്ടിരിക്കുന്നു,എന്നൊക്കെ എഴുതി വിടുമ്പോൾ അടുത്ത ചോദ്യം എനിക്ക് തുണി അഴിക്കണം എന്ന് തോന്നിയാൽ ഞാൻ ആ നിമിഷം ഊരി എറിയും. അതിന് നിങ്ങൾക്ക് എന്താണ്.? എന്റെ തുണിയിൽ നിങ്ങൾ വ്യാകുലപ്പെടാൻ നിങ്ങൾ അലക്കി അശയിൽ ഇട്ടിരുന്ന തുണി അല്ല ഞാൻ അടിച്ചുമാറ്റി ഇട്ടിരിക്കുന്നത്. അല്ലെങ്കിലേ ഞാൻ തുണി ഇല്ലാണ്ടാണ് നടപ്പ് ,ഇനി പ്രശസ്തിക്ക് വേണ്ടി തുണി അഴിക്കാൻ കൂടെ വയ്യ.. മെനക്കേടാ.. തുണി ഇട്ടാലല്ലേ മൈരേ തുണി അഴിക്കാൻ പറ്റുള്ളൂ.. !! ആ സമയം ഉണ്ടേൽ ഞാൻ രണ്ട് സിനിമ കണ്ട് തീർക്കും.. !