പ്രതിഫലം കൂട്ടിച്ചോദിച്ചതിനെ തനിക്ക് ലഭിച്ച മോശാനുഭവങ്ങളെ കുറിച്ച് കൊല്ലം തുളസി 

മിനിസ്‌ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടൻ ആണ് കൊല്ലം തുളസി.ഇപ്പോൾ താരം തനിക്കു സീരിയൽ രംഗത്തു ഉണ്ടായ മോശനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. താൻ അവരോടു തന്റെ പ്രതിഫലം കൂട്ടിച്ചോദിച്ചതിന്റെ പേരിൽ…

മിനിസ്‌ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടൻ ആണ് കൊല്ലം തുളസി.ഇപ്പോൾ താരം തനിക്കു സീരിയൽ രംഗത്തു ഉണ്ടായ മോശനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. താൻ അവരോടു തന്റെ പ്രതിഫലം കൂട്ടിച്ചോദിച്ചതിന്റെ പേരിൽ തന്റെ ചിത്രത്തിന് മാല വരെ അവർ ചാർത്തി, ഈ സംഭവം കുറച്ചു നാളുകൾക്ക് മുൻപായിരുന്നു നടന്നത്. താൻ സ്ത്രീ എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്തായിരുന്നു കൊല്ലം തുളസി പറയുന്നു

അന്നെനിക്ക് അവർ പ്രതിഫലം പറഞ്ഞത് 1000 രൂപ ആയിരുന്നു പിന്നീട് അഞ്ഞൂറും കൂടി കൂട്ടിത്തരാം എന്ന് പറഞ്ഞിരുന്നു, എന്നാൽ അങ്ങനൊരു സംഭവത്തെ കുറിച്ച് അനങ്ങിയില്ല. എന്നാൽ പിന്നീടുള്ള അഭിനയത്തിന് ഞാൻ പോയില്ല മൂന്നുനാലു ദിവസം കഴിഞ്ഞതിനു ശേഷം എനിക്ക്ത ന്നെ കുറ്റബോധം ഉണ്ടായി കാരണം അത്രക്ക് നല്ല റേറ്റിങ്ങിൽ പോകുകയാണ് സ്ത്രീ എന്ന പരമ്പര

അതുകൊണ്ടഞാൻ രണ്ടു ദിവസം കഴിഞ്ഞു ഷൂട്ടിങ്ങിനു അവിടെ ചെന്ന് എന്നാൽ ഞാൻ ചെന്നപ്പോൾ അവർ എന്റെ ഫോട്ടോക്ക് മാല ഇട്ടു കണ്ടു ഞാൻ എന്നാൽ ഞാൻ മരിച്ചോ എന്ന് അവരോടു ചോദിച്ചപ്പോൾ അവർ എന്റെ ബോഡിക്ക് മാല ഇട്ടു കിടത്തി ഇരിക്കുന്നു, ഇതാണ് സ്ഥിതി നമ്മൾ പ്രതിഫലം കൂട്ടിച്ചോദിച്ചാൽ ഇങ്ങനെയാണ് ചെയ്യുന്നത്. ആ ബോഡി ആയി കിടന്നത് സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു അയാൾ എന്നെ കണ്ടിട്ട് ചാടി എഴുന്നേറ്റ് പറഞ്ഞു എന്നെ കൊണ്ട് ചെയ്യിപ്പിച്ചതാ, ഇതാണ് സീരിയലിന്റെ അവസ്ഥ.