കലാഭവൻ ഹനീഫിന്റെ മകൻ വിവാഹിതനായി 

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് കലാഭവൻ ഹനീഫ്. ഇപ്പോൾ താരം ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്, തന്റെ മകന്റെ വിവാഹംആയിരുന്നു, ചിത്രങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും…

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് കലാഭവൻ ഹനീഫ്. ഇപ്പോൾ താരം ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്, തന്റെ മകന്റെ വിവാഹംആയിരുന്നു, ചിത്രങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും ചെയ്യ്തിരുന്നു. ഷാരുഖ് ഹനീഫ് എന്നാണ് മകന്റെ പേര്. കഴിഞ്ഞ മാസം 25  നെ ആയിരുന്നു വിവാഹം . ചിപ്പ എന്നാണ് വധുവിന്റെ പേര്, ഇപ്പോൾ ഇവരുടെ വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകുകയാണ്

ക്രിസ്തുമസ് ദിവസത്തിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഇപ്പോളാണ് കഴിഞ്ഞ ദിവസം ആയിരുന്നു സോഷ്യൽ മീഡിയിൽ ഇടം പിടിച്ചത്. മട്ടാഞ്ചേരി ടൌൺ ഹാളിൽ വെച്ചയിരുന്നു വിവാഹ ആഘോഷ ചടങ്ങുകൾ എല്ലാം തന്നെ നടന്നിരുന്നത്. ഹൽദി ,മെഹന്തി ചടങ്ങുകളുടെ  ചിത്രങ്ങളും, വീഡിയോകളും താരം പങ്കുവെച്ചിരുന്നു. സ്കൂൾ പഠന കാലത്തായിരുന്നു തനിക്കു മിമിക്രി ചെയ്യാൻ തുടങ്ങിയിരുന്നു ആ ഒരു യാത്ര പിന്നീട് അഭിനയത്തിലേക്ക് വഴി തെളിച്ചിരുന്നു.

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ എടുത്തുപറയാവുന്ന ഒരു ചിത്രം ആയിരുന്നു ദിലീപ് അഭിനയിച്ച ഈ പറക്കും തളികയിലെ കല്യാണ ചെറുക്കന്റെ വേഷത്തിൽ അഭിനയിച്ചത്. ചെപ്പ് കിലുക്കണ ചെങ്ങാതി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം ആദ്യമായി അഭിനയത്തിലേക്ക് ചുവടു വെച്ചത്, പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു, ഇപ്പോൾ താരത്തിന്റെ മകന്റെ വിവാഹത്തിന് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തിയിരിക്കുന്നത്, എങ്കിലും ഇപ്പോളാണ് ഈ വിവരം പങ്കുചെയ്യുന്നത് എന്നുള്ള പരിഭവംവും അവർ അറിയിക്കുന്നുണ്ട്.