‘ഉള്ളിലൊരു സമുദ്രം’ റിമ കല്ലിങ്കലിന്റെ ബീച്ച് ഫോട്ടോഷൂട്ട് വൈറലാവുന്നു

മലായാളതത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ഫോട്ടോഷൂട്ടുകളും അവധിക്കാല യാത്രകളുമെല്ലാം റിമ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ, റിമയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുകയാണ്.താരം ഇൻസ്റ്റാഗ്രാമിൽ…

മലായാളതത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ഫോട്ടോഷൂട്ടുകളും അവധിക്കാല യാത്രകളുമെല്ലാം റിമ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ, റിമയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുകയാണ്.താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ഇൻസ്റ്റാഗ്രാമിലെ ചിത്രങ്ങൾക്ക് ഉള്ളിലൊരു സമുദ്രം എന്ന് അർത്ഥം വരുന്ന ‘the Ocean Within’ എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോഷൂട്ടിലുള്ള ചിത്രങ്ങളെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ഷെയ്ഡിലുള്ളവയാണ്. അധികം തിരയില്ലാത്ത ബീച്ചിൽനിന്നാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചിത്രത്തിൽ ചെറുതിരയിൽ മുങ്ങി ഉല്ലസിക്കുന്നതും ബീച്ചിലെ മരകഷ്ണത്തിൽ ചാഞ്ഞുകിടക്കുന്നതായും കാണാൻ കഴിയും.

മേക്കപ്പൊന്നുമില്ലാതെ മിനി ഫ്രോക്കിലാണ് റിമ കല്ലിങ്കൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റിമയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ജെയ്‌സൻ മാടാനിയാണ്.കൊഞ്ചിത ജോണാണ് സ്‌റ്റൈലിസ്റ്റ്. ചിത്രത്തിന് കമൻറുകളുമായി ആരാധകരും സിനിമ താരങ്ങളായ ദർശന രാജേന്ദ്രൻ, കവിത എസ് നായർ , അഭിരാമി എത്തിയിട്ടുണ്ട്. ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ആണ് റിമയുടെതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗ്ഗവീനിലയം’ എന്ന  തിരക്കഥയെ ആസ്പദമാക്കിയാണ് നീലവെളിച്ചം ഓരുക്കുന്നത്.