റിമ കല്ലിങ്കലിന്റെ തമിഴ് ചിത്രം വരുന്നു… കഥാപാത്രം എന്താണെന്ന് അറിയണ്ടേ?

ഒരിടവേളയ്ക്ക് ശേഷം സിനിമാ മേഖലയില്‍ വീണ്ടും സജീവമായിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. എന്നാല്‍ അത് മലയാളത്തിലേക്ക് അല്ല എന്നും മാത്രം. താരത്തിന്റേതായി ഒരു തമിഴ് ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്നത്. ‘ചിത്തിരൈ സെവ്വാനം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം…

ഒരിടവേളയ്ക്ക് ശേഷം സിനിമാ മേഖലയില്‍ വീണ്ടും സജീവമായിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. എന്നാല്‍ അത് മലയാളത്തിലേക്ക് അല്ല എന്നും മാത്രം. താരത്തിന്റേതായി ഒരു തമിഴ് ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്നത്. ‘ചിത്തിരൈ സെവ്വാനം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡിസംബര്‍ 3ന് സീ5 പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യും എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് റിമ കല്ലിങ്കല്‍ എത്തുന്നത്.

സ്റ്റണ്ട് സില്‍വ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം തിങ്ക് ബിഗ് സ്റ്റുഡിയോയുടെയും അമൃത സ്റ്റുഡിയോയുടെയും ബാനറില്‍ സംവിധായകന്‍ എഎല്‍ വിജയ് ആണ് നിര്‍മിക്കുന്നത്. സമുദ്രക്കനിയും പൂജ കണ്ണനും ആണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതു. നടി സായ് പല്ലവിയുടെ സഹോദരിയാണ് പൂജ. സ്റ്റണ്ട് മാസ്റ്റര്‍ സ്റ്റണ്ട് സില്‍വ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് അതേ വര്‍ഷം തന്നെ ലാല്‍ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. നിദ്ര, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമായിരുന്നു റിമ മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ കാഴ്ച്ചവെച്ചത്.