മരക്കാറിലെ ഭാഷ ഇങ്ങനെയാണ്!! ഇനി ആരും കുറ്റം പറയരുത്! എന്ന് പ്രിയദര്‍ശന്‍

മലയാളി സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍’ നാളെ ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇത്രയും വലിയൊരു സിനിമ നാളെ എത്താനിരിക്കെ മരക്കാറിനെ കുറിച്ചുള്ള ചര്‍ച്ചകളും തുടരുകയാണ്. ഇപ്പോഴിതാ മരക്കാറിന്റെ ഭാഷയെ കുറിച്ചാണ് സജീവമായ ചര്‍ച്ചകളും ചോദ്യങ്ങളുമാണ് ആരാധകര്‍ക്കിടയിലും സിനിമാ നിരൂപകര്‍ക്കിടയിലും ഉയരുന്നത്. ഒരു ചരിത്രത്തെ അടിസ്ഥാനമാക്കി എടുക്കുന്ന ചിത്രിത്തിലെ ഭാഷ എത്രത്തോളം ആരാധകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും എന്നതിലാണ് ചോദ്യങ്ങള്‍ ഉയരുന്നത്. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ എല്ലാവര്‍ക്കും മനസിലാവുന്ന ഒരു ഭാഷ എന്ന തരത്തിലാണ് കഥാപാത്രങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ചിത്രത്തിലെ ഭാഷ വളരെ ലൈറ്റാണ്. ഇനി ആ കുറ്റം ആരും പറയേണ്ടല്ലോ എന്ന് കരുതിയാണ് അത്. അതൊക്കെ സിനിമയുടെ ഭാഗമാണ് എന്നും അദ്ദേഹം പറയുന്നു. കിളിചുണ്ടന്‍ മാമ്പഴത്തില്‍ ഭാഷക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനൊരു തീരുമാനം എടുത്തതെന്ന് പറഞ്ഞ അദ്ദേഹം സാക്ഷര കേരളത്തില്‍ വായന കുറഞ്ഞതു കൊണ്ടായിരിക്കാം കിളിച്ചുണ്ടന്‍ മാമ്പഴത്തിനെതിരെ അങ്ങിനെ ഒരു ആരോപണം ഉയര്‍ന്നത് എന്നും കൂട്ടിച്ചേര്‍ത്തു.