ചുറ്റുമുള്ളവരുടൊയൊക്കെ മാറ്റം ശരിക്കും ഞെട്ടിക്കുന്നത് ആയിരുന്നു

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരം വളരെ പെട്ടന്നാണ് മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളായി മാറിയത്. ഈ ചിത്രത്തിന് ശേഷം താരം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സിൽ സ്ഥാനംനേടിയിരുന്നു . സംവിധായകൻ…

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരം വളരെ പെട്ടന്നാണ് മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളായി മാറിയത്. ഈ ചിത്രത്തിന് ശേഷം താരം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സിൽ സ്ഥാനംനേടിയിരുന്നു . സംവിധായകൻ ആഷിക് അബുവുമായുള്ള താരത്തിന്റെ വിവാഹ ശേഷം റിമ സിനിമയിൽ സജീവം അല്ലങ്കിലും സോഷ്യൽ മീഡിയയിൽ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മികച്ച പ്രതികരണങ്ങളും താരത്തിന് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുമായിരുന്നു.

പ്രളയ ഫണ്ട് മുക്കിയെന്ന ആരോപണം അടുത്തിടെ റീമയ്ക്കും ഭർത്താവ് ആഷിക് അബുവിനും നേരെ അടുത്തിടെ ഉണ്ടായിരുന്നു. അവയെ എല്ലാം വളരെ സംയോജിതമായാണ് താര ദമ്പതികൾ നേരിട്ടതും.ഐപ്പോഴിതാ തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് റിമ. റിമ പ്രധാനാ വേഷത്തിൽ എത്തുന്ന ചിത്രം പുറത്തിറങ്ങാൻ പോകുകയാണ്. ഈ അവസരത്തിൽ ആണ് വിവാഹ ശേഷമുള്ള തങ്ങളുടെ ജീവിതത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ റിമ തുറന്ന് പറഞ്ഞത്. റിമയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഞങ്ങളെ രണ്ടുപേരെയും സംബന്ധിച്ച് ഞങ്ങൾ വിവാഹത്തെ കുറിച്ച് സീരിയസ് ആയി ചിന്തിച്ചിട്ടില്ലാത്തവർ ആയിരുന്നു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് നിയമപരമായ ഒരു രീതി മാത്രമായിരുന്നു. ഞങ്ങൾ രണ്ടു പേരും സ്വാതന്ത്രം ഇഷ്ടപ്പെടുന്നവർ ആണ്. രണ്ടു ഐഡന്റിറ്റികൾ ഞങ്ങൾക്ക് രണ്ടു പേർക്കും ഉണ്ട്. ആ രീതിയിൽ തന്നെ മുന്നോട്ട് പോകാനായിരുന്നു ഞങ്ങൾക്ക് ഇഷ്ട്ടം. എന്നാൽ ഞങ്ങൾ പ്രതീക്ഷിച്ചത് അല്ല വിവാഹത്തിന് ശേഷം നടന്നത്. ഞങ്ങൾ മാറിയില്ലെങ്കിലും ഞങ്ങളുടെ ചുറ്റുമുള്ളവർ എല്ലാം മാറി. അവർ ഞങ്ങളെ പറ്റി പറയുമ്പോൾ പരസ്പ്പരം പേരുകൾ പറയാൻ തുടങ്ങി. വിവാഹത്തിന് ശേഷം ഞാൻ ഒരു സ്റ്റേജ് പ്രോഗ്രാമിൽ നൃത്തം ചെയ്തിരുന്നു. അന്ന് അവർ എന്നെ പൊന്നാട അണിയിച്ചിരുന്നു. ആ സമയത്ത് അവർ പറഞ്ഞത് ആഷിഖിനും കൂടിയാണ് ഇതെന്ന്. അതിനു ആഷിക് അല്ലല്ലോ ഞാൻ അല്ലെ നൃത്തം ചെയ്തത് എന്നായിരുന്നു എന്റെ ചിന്ത.