കണ്മണി കുട്ടിയെ നെഞ്ചോട് ചേർത്ത് റിമി, എന്ത് ക്യൂട്ട് ആണെന്ന് ആരാധകർ

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ്…

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ് ആണ് ഇങ്ങനെ പറയാന്‍ കാരണം. അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്,റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു.

സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഗായികയും അഭിനേത്രിയും മാത്രമല്ല താൻ, പകരം ഒരു മികച്ച അവതാരിക കൂടിയാണെന്ന് ഇതിനോടകം തന്നെ റിമി തെളിയിച്ചു കഴിഞ്ഞതാണ്.താരം അവതാരകയായി എത്താറുള്ള പരിപാടികൾക്കെല്ലാം വളരെയധികം പ്രേക്ഷക പിന്തുണയാണ് ഉള്ളത്. കുട്ടിത്തം നിറഞ്ഞ അവതരണ ശൈലിയും,എന്തും തുറന്നു പറയുന്ന മനോഭാവവും ഉള്ള റിമിയെ മറ്റ്അ വതാരകാരിൽ നിന്നും വ്യത്യസ്ത ആക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

റിമി തന്റെ വണ്ണം കുറച്ച് മെലിഞ്ഞത് അടുത്ത കാലത്ത് വലിയ വാർത്ത ആയിരുന്നു, താരം തന്റെ വിവാഹ ബന്ധം വേർപ്പെടുത്തിയത് വലിയ വാർത്ത ആയിരുന്നു, റിമിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മിക്കപ്പോഴും എത്തുന്ന കുട്ടിത്തരങ്ങളാണ് കണ്മണിയും, കുട്ടാപ്പിയും, ഇപ്പോൾ മുക്തയുടെ മകൾ കൺമണിയെ നെഞ്ചോട് ചേർത്തുറങ്ങുന്ന റിമിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കണ്ണിൻ വാതിൽ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ എന്നാണ് റിമി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്