ആ സീൻ അഭിനയിക്കാൻ താൽപ്പര്യം ഇല്ലായിരുന്നു !! നിവിൻ പോളിക്കൊപ്പം അഭിനയിക്കാനുള്ള അവസരം നിരസിച്ചതിനെ കുറിച്ച് റിമി

ഗായികയായി കേരളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് റിമി ടോമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ് ആണ് ഇങ്ങനെ പറയാന്‍…

ഗായികയായി കേരളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് റിമി ടോമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ് ആണ് ഇങ്ങനെ പറയാന്‍ കാരണം. അടുത്ത കാലത്തായി നടിയുടെ വിവാഹമോചന വാര്‍ത്തകളായിരുന്നു ഏറെയും പുറത്ത് വന്നത്.  നിവിൻ പോളിക്കൊപ്പം അഭിനയിക്കാനുള്ള അവസരം നിരസിച്ചതിനെ കുറിച്ച് റിമി ഇപ്പോൾ പറയുകയാണ്

Rimi-Tomy-Onam-3

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായിരുന്നു “1983”. ചിത്രത്തില്‍ സൃന്ദ അവതിരിപ്പിച്ച സുശീല എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് റിമി ടോമിയെയായിരുന്നു.

rimitomi

എബ്രിഡ് ഷൈന്‍ കഥ പറയുന്നതിനിടെ നിവിന്‍ പോളിയുമായുള്ള ഫസ്റ്റ് നൈറ്റ് സീനാണെന്ന് പറഞ്ഞപ്പോഴാണ് റിമി ടോമി ചിത്രം വേണ്ടന്ന് വച്ചത്. അതിന് ശേഷമാണ് എബ്രിഡിനൊപ്പം ഫോട്ടോഗ്രഫിയില്‍ സഹപ്രവര്‍ത്തകയായിരുന്ന സൃന്ദയെ നായികയാക്കുന്നത്. ചിത്രത്തില്‍ സൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി.