പിറന്നാള്‍ സന്തോഷത്തില്‍ റിമി ടോമി!!! കുഞ്ഞാവേന്ന് വിളിച്ച് അമ്മ 40ാം വയസ്സിനിടെ ആദ്യമായിട്ടെന്ന് താരം

മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. ഗായിക മാത്രമല്ല, അവതാരകയും നടിയുമായിയും താരം തിളങ്ങിയിരുന്നു. വ്യക്തിജീവിതത്തിലെ പ്രതിസന്ധികളൊന്നും കരിയറിനെ ബാധിക്കാതെ എപ്പോഴും ചിരികളികളോടെയാണ് താരത്തിനെ കാണാറ്. വിവാഹബന്ധം വേര്‍പ്പെടുത്തിയപ്പോഴും താരം ഒതുങ്ങിയിരുന്നില്ല, പുതിയ ലുക്കിലും…

മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. ഗായിക മാത്രമല്ല, അവതാരകയും നടിയുമായിയും താരം തിളങ്ങിയിരുന്നു. വ്യക്തിജീവിതത്തിലെ പ്രതിസന്ധികളൊന്നും കരിയറിനെ ബാധിക്കാതെ എപ്പോഴും ചിരികളികളോടെയാണ് താരത്തിനെ കാണാറ്. വിവാഹബന്ധം വേര്‍പ്പെടുത്തിയപ്പോഴും താരം ഒതുങ്ങിയിരുന്നില്ല, പുതിയ ലുക്കിലും ഭാവത്തിലും കൂടുതല്‍ എനര്‍ജറ്റികായി റിമി എത്തി.

ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് വൈറലായിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് റിമി പിറന്നാള്‍ ആഘോഷിച്ചത്.

കടമക്കുടിയില്‍ റിമിയുടെ സുഹൃത്തായ ഷെറിന്റെ ഉടമസ്ഥതയിലുള്ള കഫേയില്‍ വച്ചായിരുന്നു റിമിയുടെ പിറന്നാള്‍ ആഘോഷം. അമ്മ റാണി, സഹോദരന്‍ റിങ്കു, ഭാര്യയും നടിയുമായ മുക്ത, സഹോദരി റീനു, സഹോദരങ്ങളുടെ മക്കള്‍ എന്നിവരെല്ലാം ആഘോഷത്തിലുണ്ടായിരുന്നു. റിമിയുടെ അടുത്ത സുഹൃത്തുക്കളും പരിപാടിക്കെത്തിയിരുന്നു.

പിറന്നാള്‍ സ്‌പെഷല്‍ വിഡിയോ റിമി സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു, സംഗീതം തീം ആയുള്ള കേക്ക് ആയിരുന്നുത്. എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം.

ആഘോഷത്തിനിടെ ഏറ്റവും വൈറലായത് അമ്മ റാണി റിമിയെ ‘കുഞ്ഞുവാവ’യെന്ന് വിളിക്കുന്നതാണ്. അമ്മയുടെ ‘കുഞ്ഞുവാവ’ വിളി തന്റെ നാല്‍പതാം വയസ്സിലാണ് ഈ വിളി ആദ്യമായി കേള്‍ക്കുന്നതെന്ന് റിമി തമാശയായി പറയുന്നുണ്ട്.

മാത്രമല്ല തനിക്ക് നാല്‍പത് ആയിട്ടില്ല എന്നുകൂടി റിമി തിരുത്തുന്നുണ്ട്. താന്‍ 39ാം പിറന്നാളാണ് ഈ മാസം 22ന് ആഘോഷിച്ചതെന്നും റിമി പറയുന്നു.